ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വിഷുപ്പക്ഷിയുടെ പാട്ട്

10:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷുപ്പക്ഷിയുടെ പാട്ട്

"ചക്കയ്ക്കുപ്പുണ്ടോ?, അച്ഛൻ കൊമ്പത്തു," എന്നൊക്കെ ആണ് ഞാൻ പാടുന്നത് എന്നാണ് ഇവിടുള്ളവരൊക്കെ പറയുന്നത്. ആവോ എനിക്ക് അറിയില്ല. ഞാനാരാണെന്നറിയാമോ? ഞാനാണ് വിഷുപ്പക്ഷി. വിഷുപ്പക്ഷിയെന്നാണ് നിങ്ങൾ വിളിക്കുന്നതെങ്കിലും വിഷു കാലത്ത് മാത്രമല്ല, എല്ലായ്‌പോഴും ഞാൻ ഇവിടൊക്കെത്തന്നെ ഉണ്ട്. പക്ഷേങ്കിലേ, മരങ്ങളൊക്കെ മുറിച്ചുകളഞ്ഞത് കാരണം ഞാൻ വിഷുക്കാലത്തു പോലും നാട്ടിലേക്ക് വരാറില്ല. വന്നാൽ തന്നെ എന്തൊരു തിരക്കാണ് ഇവിടൊക്കെ? വാഹനങ്ങളെയും മനുഷ്യരെയും ഒക്കെ കൂടി കാണുമ്പോൾ പേടിയാവും. അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ കൂകി വിളിച്ച് വിഷുവിന്റെ വരവറിയിക്കാൻ മെനക്കെടാറുമില്ല." <
ഈ വിഷുവിന് എന്താണോ ഇത്ര നിശബ്ദത? ഒരു ബഹളവും കേൾക്കുന്നില്ലല്ലോ? പടക്കത്തിന്റെ  ശബ്ദവും ഇല്ല. വിഷുവായത് ഈ മനുഷ്യരൊന്നും അറിഞ്ഞില്ലേ? എന്നാൽ ഒന്ന് പോയി അറിയിക്കുക തന്നെ. അതിനായി നാട്ടിൽ എത്തിയപ്പോഴാണ്, മനുഷ്യരെല്ലാം വീട്ടിൽ അടച്ചിരിക്കുകയാണ് എന്ന് അറിയുന്നത്. കൊറോണ വൈറസിനെ തടയാൻ എല്ലാവരും തിരക്കുകളൊക്കെ മാറ്റി വച്ച്, വീടിനുള്ളിൽ തന്നെ കഴിയുകയാണ്. അപ്പോൾ മാറ്റിവയ്ക്കാവുന്ന തിരക്കുകളെ ഈ മനുഷ്യർക്ക് ഉണ്ടായിരുന്നു അല്ലെ. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൈയൊക്കെ നന്നായി കഴുകി വീടിനകത്തു കുറച്ച് ദിവസം കഴിഞ്ഞാൽ മാത്രമേ ഈ വൈറസിനെ തുരത്താൻ കഴിയൂ എന്നാണ് പറയുന്നത്. ഇതൊക്കെ ആലോചിച്ചുകൊണ്ടു പറക്കുന്നതിനിടയിൽ ആണ് പൂത്തുലഞ്ഞു നിൽക്കുന്ന ഒരു കണിക്കൊന്ന മരം കണ്ടത്. അവളോടൊന്ന് കുശലം പറയാം എന്ന് വിചാരിച്ചു. ഞാൻ അടുത്തേയ്ക്കു ചെന്നു. വലിയ സന്തോഷത്തിലാണ് അവൾ. അവളുടെ പൂക്കളൊക്കെ അടിച്ചിടാൻ വിഷുവായിട്ടും മനുഷ്യരാരും എത്തിയില്ലത്രേ. അതാണ്‌ സന്തോഷത്തിന് കാരണം   <
അപ്പോഴാണ് കുറെ കുട്ടികൾ അവിടേക്ക് വന്നത്. കളിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാരും. ഇതുമനസ്സിലാക്കിയ കണിക്കൊന്ന മരം പൂക്കൾ കൊഴിച്ചുകൊണ്ട് അവരോട് ചോദിച്ചു " നിങ്ങൾ വീട്ടിൽ നിന്നും അനുവാദം വാങ്ങിയാണോ കളിക്കാനിറങ്ങിയത്?" കുട്ടികൾ മരത്തിനെ നോക്കി പറഞ്ഞു, "അല്ല". മറഞ്ഞിരുന്ന ഞാൻ പുറത്തേക്ക് വന്ന് അവരോടു ചോദിച്ചു, "കൊറോണ കാലത്ത് ഇങ്ങനെ കൂട്ടം കൂടി കളിച്ചാൽ ഈ വൈറസിനെ നമുക്ക് തോൽപ്പിക്കാൻ പറ്റുമോ? ഇതിനെ തോൽപ്പിക്കണമെങ്കിൽ കുട്ടികളും നന്നായി ശ്രദ്ധിക്കണം. സോപ്പ് കൊണ്ട് കൈകഴുകണം, സാമൂഹിക അകലം പാലിച്ചു വീട്ടിലിരിക്കണം. അങ്ങനെ അല്ലെ വേണ്ടത്? " കൂട്ടത്തിലെ മുതിർന്ന കുട്ടി മുന്നോട്ട് വന്നു പറഞ്ഞു " ശരിയാണ് കൊറോണ കാലം കഴിഞ്ഞിട്ട് നമുക്ക് ഒരുമിച്ച് കളിക്കാം ". കുട്ടികളെല്ലാം അവരുടെ വീടുകളിലേക്ക് ഓടി പോയി. കണിക്കൊന്നയോട് യാത്ര പറഞ്ഞ് വിഷുപ്പക്ഷി പാട്ടും പാടി പറന്നു പോയി.  "കൈ കഴുകിക്കൊളു നിങ്ങൾ കൈ കഴുകിക്കൊളു "  <

ദയ വി പി                 
4 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ