ജി.എച്ച്.എസ്‌. മുന്നാട്/അക്ഷരവൃക്ഷം/ ഒന്നിച്ചു നിൽക്കാം

10:39, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിൽക്കാം | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു നിൽക്കാം


ഒന്നിച്ചു നിന്നു തുരത്താം നമുക്ക്
കോവിഡെന്നുള്ള മഹാമാരിയെ ...
ശാരീരികമായി അകന്നു നിൽക്കാം
മാനസികമായി ചേർന്നു നിൽക്കാം...

മാസ്കു ധരിക്കാം കൈ കഴുകാം
വൃത്തിയിൽ, ശ്രദ്ധയിൽ, കഴിഞ്ഞു പോകാം..
വീട്ടിലിരിക്കാം, ശുചീകരണം, വീട്ടിലും വേണം പരിസരത്തും...

അകലുവാനല്ല, നാം അകന്നു നിൽക്കാം.
നാളെ നമുക്കെല്ലാം ചേർന്നിരിക്കാം...
ഇന്നാട്ടിൽ നിന്നീ മഹാമാരിയെ
എന്നേക്കുമായി പറഞ്ഞയക്കാം...

സർക്കാർ പറയുന്ന മുൻ കരുതൽ
സർവതും നമ്മൾ എടുത്തിടേണം
രോഗം വരാതെ നാം നോക്കിടേണം
നമ്മളാലാർക്കും പകരാതെയും...

കണ്ണിൽ പെടാത്തൊരണുവിനാലെ
ജീവൻ പിടയുന്നു ലോകമെങ്ങും
രോഗത്തിൻ ഭീതി നാം കണ്ടിടേണം
താങ്ങായി തണലായി നിന്നിടേണം

നന്ദുകൃഷ്ണൻ കെ
9 A ജി.എച്ച്.എസ്‌. മുന്നാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത