യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ അമ്മയ്ക്കായി

  അമ്മയ്ക്കായി   

ജീവന്റെ വാത്സല്യ സ്പർശനമേറ്റ നദിയെ
ജീവനായി കണ്ടിടും നിലാവേ
നിനക്കായി നിനക്കായിമാത്രം
പ്രാണനെ തലോടുന്ന അദൃശ്യമാം കരങ്ങൾ
ഏകാന്തതയാലെറിഞ്ഞു വീഴ്ത്തപ്പെട്ട
ദുഃഖത്തിന്റെ രോദനം
ബാല്യത്തിന്റെ നിറവിൽ കളിപ്പാവയും
നീയെ അറിയാതെ നിന്നെ ആത്മാവിൽ
താലോലിക്കവേ കണ്ണീർ മഴ പെയ്യവേ
എന്നെ നെഞ്ചിലേറ്റി നീറി പുകയുന്ന
നിന്റെ ആത്മരാഗം നെ‍ഞ്ചിൽമുഴങ്ങവേ
എന്റെ കളിത്തോഴിയായി കുഞ്ഞു പെങ്ങളായി
ജീവിതം നിറയവേ മൂളുന്നുമനം
അമ്മയുടെനെഞ്ചിലെ ചൂടിനായി കൊതിക്കുന്ന
പിഞ്ചോമന പൈതലാ ഞാനിന്നുമെന്നും
വിതുമ്പുന്നു കൊതിക്കുന്നു
ഓർമ്മയ്ക്കായി എന്നും തേങ്ങുന്നു.

 
Aswini P
9A UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത