സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി.പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്ക് നിലനില്ക്കാനാവില്ല.സസ്യജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിതിയിൽ ജീവന്റെ നിലനില്പിന് ആവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിന് കോട്ടംതട്ടും.മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദമായി മാറുകയാണ്. പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. പ്രകൃതി എപ്പോഴും മാറിമാറിക്കൊണ്ടിരിക്കുന്ന അതിന്റെ ഓരോ ഭാവവും ക്ഷണികമാണ്.പ്രകൃതിയെ നമ്മൾ പരിപാലിച്ചില്ലെങ്കിൽ പ്രകൃതിയുടെ പല ഭാവങ്ങളും നമ്മൾ കാണും.പ്രളയം ,ഉരുൾപ്പൊട്ടൽ,ചുഴലിക്കാറ്റ് ഇങ്ങനെയുളള ഓരോ പ്രകൃതിദുരന്തവും നമുക്ക് വന്ന് ഭവിക്കും.അതിനാൽ പ്രകൃയെ നമ്മൾ എല്ലാവരും സ്നേഹിക്കുകയും പരിപാലിയ്ക്കുകയും ചെയ്യണം.
|