സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
മനുഷ്യന്മാരും അവരെ ആശ്രയിച്ചും ആശ്രയിക്കാതെയും ജീവിക്കുന്ന പക്ഷി-മൃഗാദികളും മറ്റു ജീവികളും വൃക്ഷലതാദികളും ഉൾക്കൊള്ളുന്ന ഒരു ഗോളമാണല്ലോ ഭൂമി. ഇതെത്ര മനോഹരമായ പദം. ഗോളാന്തര യാത്രയിലൂടെ മറ്റു ഗോളങ്ങളിൽ ആധിപത്യം സ്ഥാപിക്കുവാൻ വെമ്പൽകൊള്ളുന്ന മനുഷ്യർ ഈ ഭൂമിയെ സംരക്ഷിക്കേണ്ട പവിത്രമായ കടമയിൽ നിന്നും വ്യതിചലിക്കുന്നുണ്ടോ എന്ന് ആശങ്കയുണ്ട്. വരും തലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് വിസ്മരിച്ചു കൂടാ. പ്രകൃതിയുടെ നാശം ഇന്നത്തെ രീതി തുടർന്നാൽ നമ്മുടെ ഭൂമിക്ക് സംഭവിക്കാവുന്ന കാര്യത്തെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ. സ്വാർത്ഥ ലാഭത്തിനു വേണ്ടി നേട്ടത്തിനു വേണ്ടി ഈ ഭൂമിയെ ദ്രോഹിക്കുന്നത് വരും തലമുറയോട് ചെയ്യുന്ന കൊടിയ പാപമാണ്. ഭൂമിയെ ദേവിയായി കണ്ടു വളർന്ന സംസ്കാരമാണ് ആർഷഭാരത സംസ്കാരത്തിനുള്ളത്. പരിസ്ഥിതി മലിനീകരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്. മണ്ണ് സംരക്ഷണത്തിൽ വൃക്ഷങ്ങൾക്ക് ഗണ്യമായ പങ്കു വഹിക്കാനുണ്ട്. വൃക്ഷങ്ങളും സസ്യങ്ങളും പ്രകൃതിയുടെ ശ്വാസകോശം ആണെന്നോർക്കുക. പ്രകൃതിയിലെ കാർബൺഡൈ ഓക്സൈഡിനെ സ്വീകരിച്ചശേഷം പകരം ഓക്സിജൻ പ്രദാനം ചെയ്യുന്ന പ്രക്രിയ നടക്കുന്നു. വാസയോഗ്യമാക്കി തീർക്കുവാൻ മേൽ പറഞ്ഞതുപോലെയുള്ള പല കാര്യങ്ങളും നമുക്ക് ചെയ്യുവാനുണ്ട്. വരും തലമുറയ്ക്ക് പച്ചപുൽക്കൊടിയും ചിത്രശലഭങ്ങളും പൂക്കളും തണൽമരങ്ങളും ദാഹജലവുമുള്ള ഒരു ഭൂമിയെ കൈമാറുവാൻ നമുക്ക് കഴിയട്ടെ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |