ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറോണ ചിന്തകൾ
കൊറോണ ചിന്തകൾ
പ്രകൃതിയിൽ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യൻ എത്ര നിസാരരാണ് എന്ന്നമ്മൾ തിരിച്ചറിയുന്നത്.കഴിഞ്ഞ രണ്ടുവർഷങ്ങളിലുണ്ടായ പ്രളയങ്ങൾ നമ്മെ ഈ കാര്യം ബോ ധ്യപ്പെടുത്തിയാതാണ്.പക്ഷേ ഒാർമ്മകൾക്ക് ആയുസ്സ് പലപ്പോഴും കുറവാണ്.വളരെ പെട്ടെന്ന് തന്നെ തിരിച്ചടികൾ മറക്കുകയും വളരെ നിസ്സാരമായ കാര്യങ്ങൾ ചൊല്ലി തമ്മിൽ തല്ലുകയും മനസമാധാനം കളയുകയും ചെയ്യുന്നു.കൊറോണയുടെ ആക്രമണം നമ്മെ ഒാർമ്മപ്പിക്കുന്ന ഈ ശാശ്വത സത്യമാണ്.പ്രളയമല്ല കൊറോണ.പ്രളയം പോലുളള പ്രകൃതി ദുരന്തങ്ങൾ ഒരു ദേശത്തെ മാത്രമാണ് പലപ്പോഴും തകർക്കുന്നത്.അതിൻെറ ആഘാതം നീണ്ടുനിൽക്കുമെങ്കിലും അതിനെ മറികടക്ക്കുന്നതിന് വഴികളുണ്ട്.കൊറോണയുടെ പ്രധാനപ്രശ്നം അതിനൊരു പ്രതിവിധിയില്ലാന്നാണ്.ശാസ്‍ത്രലോകം അതിനായി പരിശ്രമിക്കുന്നുണ്ട്.എത്രയും പെട്ടെന്ന ഒരു പ്രതിവിധി ലഭിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.
|