സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

പ്രകൃതി ഒരു മായാജാല ലോകമാണ് .ആ മായാജാല ലോകത്തിലെ സൃഷ്ടികളാണ് കാടുകളും പുഴകളും ജന്തുക്കളും. ജന്തുലോകത്തിലെ ഏറ്റവും ബുദ്ധിവികാസം പ്രാപിച്ച സൃഷ്ടിയാണ് മനുഷ്യൻ . മരങ്ങളും മൃഗങ്ങളും അനേകം സൂഷ്മജീവികളും തിങ്ങി പാർക്കുന്ന പ്രദേശങ്ങളാണ് കാടുകൾ . മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന മലകളിലും കുന്നുകളിലും താഴ്വരകളിൽ നിന്നുമാണ് അരുവികളും പുഴകളും ഉത്ഭവിക്കുന്നത് . ഈ പുഴകളാണ് മനുഷ്യകുലത്തിന്റെ അഭിവൃത്തിക്ക് കാരണമായ ഘടകം . പ്രാചീന വലിയ സംസ്ക്കാരങ്ങളെല്ലാം നദീ തീരങ്ങളിലാണ് ഉത്ഭവിച്ചത് . നാം ശ്വസിക്കുന്ന പ്രാണവായു ശുദ്ധമാക്കുന്നത് മരങ്ങളാണ് . അതിനാൽ കാടുകളെ പ്രകൃതിയുടെ ശ്വാസകോശങ്ങളെന്ന് വിശേഷിപ്പിക്കാം . പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി നമുക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നത് വഴി വരൾച്ചയും ഉരുൾപൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളും തടയാം . അങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കാം

അനുജ .എസ് .റോബി
5 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം