ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ വല്ലാത്തൊരു കാലം

വല്ലാത്തൊരു കാലം


 ബന്ധനം ബന്ധനം,
 സകല നാട്ടിലും ബന്ധനം
 ബന്ധങ്ങൾ അറ്റു പോകുമോ
 ഭയക്കുന്ന ബന്ധനം
 ആഘോഷമില്ല ആഹ്ലാദമില്ല
 ആഗ്രഹങ്ങൾ തീർക്കാനോ മാർഗ്ഗമില്ല
 വാഹന ശബ്ദകോലാഹലം ഇല്ലേലും
 ആംബുലന്റെ നിലവിളി കേൾക്കുന്നു
  റേഡിയോ ടി വിയും പത്രത്തിൻതാളിലും
  കേൾക്കുന്ന വാർത്തകൾ കോവിഡിൻ മരണമാ.
  നാട്ടാരെ കാണാതെ, കുട്ടുകാരെനോക്കാതെ,
  വീടിന്നകത്തായി ജീവിതം തള്ളുന്നു.
 പുസ്തകത്താളുകൾ കാണുന്ന മാത്രയിൽ,
സ്കൂളിൽ ഒന്നെത്തുവാൻ ഹൃദയം തുടിക്കുന്നു.
ക്ലാസ്സിലെ പാട്ടുകൾ പഠനപ്രവർത്തികൾ
   കൂട്ടുകാരൊക്കെയും ഓർമയിലെത്തുന്നു.
  ആഗ്രഹം അങ്ങിനെ പലതായുദിച്ചാലും
 ആരുമിറങ്ങല്ല പൊതു സ്ഥലത്തേക്കായി
 കോവിഡ് 19 മാരകം തന്നെയാ
   അകലം പാലിക്കണം അതിനെ ചെറുക്കുവാൻ.
 

ആയിഷ റിഫ
7H ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത