എവിടെനിന്നെവിടെനിന്നെത്തിയീ ലോകം നടുക്കിടും വൻവിപത്ത് കേരംനിറഞ്ഞോരീകേരള നാടിന്ന് കൊറോണ തൻകരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്നു...വിങ്ങിടുന്നു പേടിവേണ്ട,പേടിവേണ്ട എന്ന മന്ത്രമോതികൂടെയുണ്ടൊരായിരം മാലാഖമാർ...ഒപ്പമുണ്ട് ടീച്ചറമ്മ കരുതലോടെ അകന്നിരിക്കാം കരുത്തരായി മാറിടാം.. ശുചിത്വശീലംകാത്തിടാം ജാഗ്രതയോടെ നമുക്ക് കാത്തിടാം..അതിജീവിച്ചിടാം.