ഭാരതഭൂമിയുടെ സോദരരാജ്യമാകും ചീനയിൽ പിറന്നൊരു ഭീകരരോഗം കോവിഡ് ആളുകൾ മരിക്കുന്നു രോഗം പടർന്നീടുന്നു യാത്രകൾ മുടങ്ങുന്നു ലോകമോ സ്തംഭിക്കുന്നു കേരളമെന്റെ നാട് കേളികേട്ടുള്ള നാട് ദൈവത്തിൻ സ്വന്തം നാട് ലോകർക്കു മാതൃകയായ് “ലോകരേ പേടിക്കേണ്ട ജനമേ ഭയക്കേണ്ട വീരരാം നിങ്ങൾ വരൂ ധീരപോരാട്ടത്തിനായ് പകർച്ച തടയുവാൻ മാസ്കുകൾ ധരിക്കുവിൻ കരങ്ങൾ ശുചിയാക്കാൻ സോപ്പുപയോഗിക്കുവിൻ” അധിപർ നിർദ്ദേശിച്ചു ലോകമനുസരിച്ചു വ്യാധിയവസാനിച്ചു ഭീതിയോ അസ്തമിച്ചു.