നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്

17:17, 3 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naduvattom.v.h.s.s (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വി.എച്ച്.എസ്സ്.എസ്സ് സ്ഥിതിചെയ്യുന്നത്.

നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
വിലാസം
പളളിപ്പാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-03-2010Naduvattom.v.h.s.s




ചരിത്രം

വിദ്യാഭ്യാസം മാനുഷികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവര്‍ത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം. ശങ്കരനാരായണപിള്ള, ഗോവിന്ദന്‍ഉണ്ണിത്താന്‍, ഗോവിന്ദന്‍നായര്‍, വേലായുധന്‍നായര് ‍തുടങ്ങിയ മഹല്‍വ്യക്തികള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. സാധാരണക്കാരായ ഇന്നാട്ടുകാര്‍ക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേല്‍”സ്ക്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട നായര്‍സമാജം പ്രൈമറി സ്ക്കൂള്‍സ്ഥാപിക്കപ്പെടുന്നത്. 1947 ല്‍ഇതിന്റെ എല്‍.പിവിഭാഗം സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കയും യു.പിവിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന, നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു.ഈസ്ക്കൂള്‍1966-ല്‍ഹൈസ്ക്കൂളായും1997-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.ഇന്ന്സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.നടുവട്ടം 98- ാംനമ്പര്‍ N.S.Sകരയോഗത്തിനാണ് സ്ക്കൂളിന്റെ ഉടമസ്ഥാവകാശം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • നാഷണല്‍ സര്‍വ്വീസ് സ്കീം
  • എന്‍.സി.സി.(Boys&Girls)
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

(1. ഗണിത ക്ളബ്ബ് 2. സയന്‍സ് ക്ളബ്ബ് 3. സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 4. ഐ.ടി.കോര്‍ണര്‍ 5. ടൂറിസം ക്ളബ്ബ് 6. ഇക്കോ ക്ളബ്ബ് 7. സീഡ് ക്ളബ്ബ് (Mathrubhoomi&Labour India))

മാനേജ്മെന്റ്

നടുവട്ടം നമ്പര്‍ 98 N.S.S കരയോഗമാണ് ഈ സ്ക്കൂളിന്‍റെ ഉടമസ്ഥര്‍.കരയോഗാഗംങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രസിഡന്‍റ് ,വൈസ് പ്രസിഡന്‍റ് ,സെക്രട്ടറി, ജോ:സെക്രട്ടറി,ഖജാന്‍ജി മുതലായ ഒന്‍പതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്.കരയോഗം പ്രസിഡന്‍റ് ആണ് സ്ക്കൂള്‍ മാനേജരായി വരുന്നത്.ആരൂര്‍.എസ്സ്.പരമേശ്വരകുറുപ്പാണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.ആര്‍.കൃഷ്ണകുറുപ്പ്,പി.കെ.ഭാസ്കരന്‍നായര്‍,എന്‍.ശാന്തകുമാരി,സി.കെ.ശ്രീകുമാരിയമ്മ, ബി.വിജയലക്ഷ്മിയമ്മ,സുഹാസിനീദേവി,ആര്‍.വിജയകുമാരി,ജി.മോഹന്‍ദാസ്,എന്‍.രാജശേഖരന്‍നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എ.പി.ഉദയഭാനു, പള്ളിപ്പാട്കുഞ്ഞികൃഷ്ണന്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.