കൊറോണ എന്നൊരു രോഗാണു മൂലം കൈ കോർത്തിരിക്കാൻ പറ്റാതായ് നമുക്ക് ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ് ആടിത്തിമിർക്കുന്നു കൊറോണ എന്ന നീ ലോകം മുഴുവനും നിശ്ചലമാക്കി നീ മനുഷ്യരാശിയെ കാർന്നുതിന്നു നീ സ്നേഹബന്ധങ്ങളെ അകറ്റിനിർത്തി നീ ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തി നീ.... എന്തിനിങ്ങനെ മനുഷ്യകുലത്തെ മുടിക്കുന്നു ഈ മണ്ണിൽ മനുഷ്യൻ ചെയ്തുള്ള തെറ്റുകൾ എണ്ണി പറഞ്ഞു നീ കണക്കു തീർക്കയോ എണ്ണിയാൽ തീരാത്ത മരണത്തെ തൊട്ടു നീ ഉറ്റവർ ഉടയവർ കൂടപ്പിറപ്പുകൾ കൂടുതൽ ഓരോന്നായ് വിട്ടകലുന്നു എണ്ണി പറഞ്ഞാൽ തീരാത്ത നൊമ്പരമായ് ഓർക്കുമ്പോൾ എൻ മനം തേങ്ങുന്നു ലോകം മുഴുവനും നിന്നെ വെറുക്കുന്നു നിന്നെ ചെറുക്കുവാൻ മാർഗ്ഗം തിരയുന്നു മതി മതി നിന്റെ ക്രൂര വിളയാട്ടം സഹിക്കാൻ കഴിയാതെ കേഴുന്നു ഞാൻ