ഓർമയാകുന്ന വാർഷികവും....
ഇന്നും ഞാൻ വീട്ടിൽ തന്നെ കളിച്ചിരിക്കുകയാണ് .എവിടെയ്ക്കും പോവാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം. എന്നാലും ഉമ്മയോടൊത്ത് എന്തെങ്കിലു ഒക്കെ ചെയ്യും.
ടീച്ചർ വിളിച്ചിരുന്നു. അവധിക്കാലം എങ്ങനെയെന്ന് ചോദിച്ചു. സന്തോഷമില്ലേ . എല്ലാം സഹിക്കാൻ പറ്റും ടീച്ചറെ . നമ്മുടെ ക്ളാസ്സിലെ കുട്ടികൾ വാർഷികത്തിന്
വേണ്ടി എന്തെല്ലാം പേടിച്ചിരുന്നു. അതൊക്കെയോർത്താൽ വിഷമം തോന്നും. സ്കൂൾ പെട്ടന്ന് പൂട്ടിയപ്പോൾ എനിക്ക് ഒന്നും വാർഷികത്തിന് അവതരിപ്പിക്കാൻ കഴിയില്ലല്ലോ, മാത്രമല്ല സ്റ്റേജിൽ കയറി ഒരു സമ്മാനം വാങ്ങാനും പറ്റില്ലല്ലോ എന്ന വിഷമം നന്നായി ഉണ്ട്. സാരമില്ല കൊറോണയല്ലേ . രോഗം പടരാതിരിക്കാൻ സ്കൂൾ അടച്ചതല്ലേ . അടുത്ത തവണ എല്ലാം ഉണ്ടാവും എന്ന പ്രതീക്ഷയോടെ...
നമുക്ക് ഏറെ പ്രിയപെട്ടതാണ് പരിസ്ഥിതി എന്നാൽ ഇപ്പോൾ കൂടുതൽ ആളുകളും പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയല്ല വേണ്ടത് പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് വേണ്ടത് . എങ്ങനെയെല്ലാം നമുക്ക് പരിസ്ഥിയെ സംരക്ഷിക്കാം
1. മരങ്ങൾ വെച്ചുപിടിപ്പിക്കുക
2 പ്ലാസ്റ്റിക് കവറുകൾ. വലിച്ചെറിയാതിരിക്കാം
3. പുതുതായി കുറെ തൈകൾ നടാം
അങ്ങനെ എത്ര നല്ല കാര്യങ്ങളാണ് പരിസ്ഥിതിയെ സംരക്ഷിക്കാനായി നമുക്ക് ചെയ്യാൻ. കഴിയുന്നത് . ഇപ്പോഴത്തെ ആളുകൾ 'ജലസ്രോതസ്സുകളായ പുഴ, തോട്, കുളം എന്നിവയിലേക്ക് ചപ്പുചവറുകൾ എറിയുന്നുണ്ട്. അത് വളരെയേറെ കുറ്റകരമാണ് ഇത് പരിസ്ഥിതിക്ക് കൂടുതൽ ദോഷം ചെയ്യും. കുട്ടികളായ നാം ചെയ്യേണ്ടതെന്തെന്നു വെച്ചാൽ. ആ രെങ്കിലും ജലസ്രോതസ്സിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടാൽ അവരെ തടയുക. നമ്മൾ കുട്ടികളല്ലേ അതു കൊണ്ട് നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ട വലിയ ആളുകൾ സംരക്ഷിച്ചോളും എന്ന ചിന്തയല്ല നമുക്കുണ്ടാവേണ്ടത് നാം കുട്ടികളാണ് നമുക്കും പരിസ്ഥിതിക്ക് വേണ്ടി കുറെ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാം
|