വൈറസായ് ഈ മഹാമാരി നമ്മെ
വിലങ്ങണിയിച്ചിരിക്കുന്നു !
മനുഷ്യരെല്ലാം ഭീതിയിൽ
കഴിയുന്നു.
സ്വന്തമെന്നോതിയവരെല്ലാം അകന്നു
തുടങ്ങുന്നു.
അവധിക്കാല കുറുമ്പുകളെല്ലാം വീടുകളിൽ ഒതുങ്ങന്നു.
കൂട്ടരോടൊത്ത് കളിക്കാൻ
കുട്ടികൾ ഭയക്കുന്നു.
നാമോരോരുത്തരും ഇന്റർനെറ്റിൽ മുഴുകുന്നു.
വേനലായ് ഈ ചൂടു കാലത്തെ കളികളെല്ലാം
ഓർമ്മയായി മാറുന്നു.
ഈയൊരവധിക്കാലം വൈറസിൻ കീഴിലായ് നാം കഴിയുന്നു...