ഇരവാകും മനമതിലെ ജ്വലിക്കുന്ന ഹൃദയമവൾ വദനമോ, മൂർത്തിയോ,ഗാത്രമോ ഇല്ലാത്തവൾ ചില നേരങ്ങളിൽ പല ഉടയാട അണിഞ്ഞൊരുങ്ങിയവൾ തിരയായി കരഞ്ഞും കരയെ ഇരഞ്ഞും തന ഇമ്പമാം ധ്വനിയെ കാട്ടുമവൾ വിഷാദം ബാധിച്ചൊരാ മസ്തിഷ്കത്തിൻ ഉടമയാം മനുഷ്യനവന്റെ പാപം വഹിക്കുന്നൊരുവൾ വൃഷ്ടിയുടെ ഒാമനയാം തോഴിയവൾ കാലം മറയ്ക്കാത്ത വറ്റാത്ത ഉറവിടത്തിൻ ഉടമയവൾ താനാകും കടലുപോലുളളാരാ വേദനയുടെ കഥയുണ്ട് അവൾക്ക് ചൊല്ലാൻ ആ തീരാക്കഥ കേൾക്കാൻ ആരുണ്ടീ മണ്ണിൽ നീയോ അതോ ഞാനോ?