ദൈവത്തിൻ സ്വന്തം നാടാണിതെന്ന നാട്യമെല്ലാം പമ്പ കടന്നിപ്പോൾ വീട്ടിലൊതുങ്ങി വസിപ്പൂനമ്മൾ 'കോവിഡിനെ'യോർത്തു ഭീതിയോടെ ഭീകരനിവന്റെ യാത്രാപഥം മുറിക്കണം നാം മറന്നിടാതെ ജീവരക്ഷയ്ക്കുതകുന്ന മട്ടി- ലാവണമോരോ പ്രവർത്തനവും ലോകമെങ്ങും ജനലക്ഷങ്ങളെ കൊന്നൊടുക്കിടുമദൃശ്യരൂപീ കേരളത്തിൽ വേണ്ടൊട്ടും നിന്നുടെ താണ്ഡവം.തോൽവിയുറപ്പതോർത്തോ! 'കോവിഡിനെ' കെട്ടുകെട്ടിച്ചീടാൻ നമുക്കൊന്നായ് ശുചിത്വം പാലിക്കാം. സാമൂഹികാകലം പാലിക്കാനാ - കട്ടെ, വീട്ടിൽ ലക്ഷ്മി വസിക്കട്ടെ ! സ്വയം രക്ഷക്കൊപ്പം പരരക്ഷ അതാവണം നമ്മുടെ പ്രതിജ്ഞ. മഹാമാരിയെ ചെറുത്തിടാനായ് കരുത്തോടെ മുന്നേറുക നമ്മൾ !
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത