കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

23:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും മനുഷ്യനും
  നമ്മുടെ മാതൃ തുല്യമാർന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് . ഈ പ്രകൃതി മനുഷ്യരും ജന്തുലോകവും സസ്യജാലങ്ങളും എല്ലാം ഒരു പോലെ ഉൾക്കൊള്ളുന്നതാണ്. പരിസ്ഥിതിയ്ക്ക് മോശമായ രീതിയിലുള്ള മനുഷ്യൻ്റെ ഓരോ ഇടപെടലുകളും ലോക നാശത്തിന് വഴിയൊരുക്കും. നഗരങ്ങൾ ഒട്ടുമിക്കതും ഇന്ന് മലിനീകരണത്തിൻ്റെ ദോഷഫലങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ശുചീകരണത്തിൻ്റെ കുറവുകൾ പലപ്പോഴും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഈ രോഗങ്ങൾ മനുഷ്യവംശത്തിൻ്റെ ഉന്മൂലനത്തിന് കാരണമായി ഫലിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. 
  വനനശീകരണം, പാടം നികത്തൽ ഇത്തരത്തിലുള്ള അശാസ്ത്രീയ കൈ കടത്തലുകൾ വികസനം എന്നു പേരിട്ട് വിളിക്കുന്നു എങ്കിലും ഇതെല്ലാം തന്നെ പ്രകൃതിയുടെ അനുഗ്രഹങ്ങളായ ശുദ്ധവായു, ശുദ്ധജലം എന്നിവ ഇല്ലാതാക്കുന്നു. ഭൂമിയിലെ ചൂടിൻ്റെ വർദ്ധന, ജൈവ വൈവിധ്യശോഷണം, മലിനീകരണം, ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയം, ഉരുൾപൊട്ടൽ ഇതെല്ലാം തന്നെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൻ്റെ അനന്തരഫലങ്ങളാണ്.
  പ്രകൃതിയുടെ സംരക്ഷണം നാം ഓരോരുത്തരുടെയും കൈകളിലാണ്.പ്രകൃതിയെ ചൂഷണം ചെയ്ത് നമുക്കൊരു നിലനിൽപ്പില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ജൈവ വൈവിധ്യത്തിൻ്റെ കാവലാളാവുകയെന്നതാണ് നാം ഓരോരുത്തരുടെയും കർത്തവ്യം...
ഫാത്തിമ ഹിബ എം എം
8 E കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം