23:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjumk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീല മലർ വിതറിയ പുൽമേടു
പോലാകാശം നിൽക്കെ
പച്ചപ്പരവതാനിപ്പോൾ മലനിരകൾ
മന്ദഹസിക്കും സുമങ്ങൾ നിൻ
മനോഹാരിത വർധിപ്പിക്കേ
ഒളമടിച്ചൊഴുകുന്നു കുഞ്ഞ
രുവികൾ ചെറു ചോലകൾ
നിൻ സൗന്ദര്യം ആസ്വദിക്കാൻ
മതിയാവില്ലീ ജന്മം
കഴിയുകിൽ മനുഷ്യാ നീ...
നഷ്ടമാക്കാതിരിക്കൂ .
അഹന്തഭാവം കൊണ്ടും.
സ്വന്തം കാര്യം മാത്രം നോക്കിയും
കഴിയുന്ന നീ , സാധുവായ
ആ പ്രകൃതിയെ അമ്മയെ പോൽ
കരുതാതെ ; പൊന്നമ്മയും ചോര ഊറ്റുന്നു
നിനക്കുവേണ്ടി മാത്രം ആ 'അമ്മ
എന്താണിനി ചെയ്യേണ്ടൂ
ഭംഗിയുള്ളതും നല്ലതുമെല്ലാം
നശിപ്പിക്കുകയും, സ്വന്തമാക്കുകയും
മനുഷ്യന്റെ സർവ്വസഹജ സ്വഭാവം
ഇനിമേലെങ്കിലും മതിയാകൂ നീ
നിൻ ക്രൂരത ...
കാത്തു സംരക്ഷിക്കൂ ആ അമ്മയായ
പ്രകൃതിയേ ...