സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ജലാശയങ്ങൾ
ജലാശയങ്ങൾ
നമുക്ക് പ്രകൃതിതന്ന വരദാനങ്ങളിൽ ഒന്നാണ് ജലാശയങ്ങൾ . അത് നാം പരിപാവനമായി സൂക്ഷിക്കണം .ഇന്ന് നദികൾ പല തരത്തിൽ മലിനീകരിക്കപ്പെടുന്നു . ചപ്പുചവറുകൾ നദികളിൽ നിക്ഷേപിക്കുന്നതുമൂലം നദിക്കൽ മലിനമാക്കുന്നു . കന്നുകാലികളെ നദിയിൽ കുളിപ്പിക്കുകയും തുണികൾ അലക്കുകയും ചെയ്യുന്നത് വഴി നദീജലം മലിനമാക്കുന്നു . ചില വീട്ടുകാർ അവരുടെ ഓടകളിലേ വെള്ളം നദിയിലേക്കു ഒഴുക്കുന്നു . മണലെടുക്കുന്നതുമൂലം പല സ്ഥലങ്ങളിലും ഭംഗിയായി ഒഴുകിക്കൊണ്ടിരുന്ന നദികൾ ഒഴുക്കില്ലാത്ത കുളമായി മാറുന്നു . മനുഷ്യൻ ബോധമില്ലാതെ ചെയ്യുന്ന ഈ പ്രവർത്തികൾമൂലം വരുംതലമുറക്ക് കുടിക്കാൻപോലും ശുദ്ധജലം കിട്ടാത്ത അവസ്ഥ വരും . ഇങ്ങനെ പോയാൽ വെള്ളത്തിന്നു വേണ്ടിയായിരിക്കും രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നത് . മനുഷ്യന്റെ ഈ പ്രവൃത്തികൾ പ്രകൃതിയെയും അതിലെ ചരാചരങ്ങളെയും ബാധിക്കുന്നു . കുട്ടികളായ നമുക്കെങ്കിലും പ്രകൃതിയെ സ്നേഹിക്കാം .
|