ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ കാലം

22:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ലോക്ഡൗൺ കാലം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ലോക്ഡൗൺ കാലം

കൊറോണയെ പേടിച്ച് സ്കൂൾ നേരത്തെ അടച്ചപ്പോൾ എനിക്ക് വല്ല്യ സന്തോഷമായിരുന്നു കളിപ്പാട്ടങ്ങളോടൊപ്പം കളിക്കാലോ.... കിട്ടുന്ന സമയം മുഴുവൻ ഞാനെന്റെ കളിപ്പാട്ടങ്ങളോടൊപ്പം കളിക്കാൻ തുടങ്ങി. "നൈനൂ നീ ഇന്ന് ഇംഗ്ലീഷ് പുസ്തകം വായിച്ചോ "? എന്നായിരുന്നു അമ്മയുടെ ചോദ്യം. അമ്മയ്ക്കുള്ള മറുപടി നല്കിയ ശേഷം മാമൻ കൊണ്ടുവന്ന ഐസ് ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചാച്ചൻഫോൺ പറയുന്നതു കേട്ടു- "ജോലിയ്ക്ക് പോവാൻ കഴിയാതായാൽ നാടിന്റെ സ്ഥിതി എന്താവും? "എനിക്ക് ഒന്നും മനസ്സിലായില്ല.അതു കേട്ടിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എനിക്കു മടുത്തു തുടങ്ങി.സ്കൂളിന്റെ മുറ്റത്ത് കൂട്ടുകാർ നഫീസയും, ആർദ്രയും, ശ്രീഹരിയും, ഫിദയും മറ്റു കൂട്ടുകാരും ചേർന്ന് കളിച്ചിരുന്ന സ്കൂൾ മുറ്റത്തെത്താൻ എനിക്കാശയായി .അപ്പോഴാ അച്ഛൻ വിളിച്ചത് "മോളൂ സേ " ഇന്നത്തെ പത്രത്തിൽ കൊറോണ ബാധിച്ച് മരിച്ച ഇന്തോനേഷ്യയിലെ ഡോക്ടർ അവസാനമായി ഗേറ്റിന് അപ്പുറ'ത്തു നിന്ന് തന്റെ മക്കളോട് കൈ വീശി യാത്ര ചോദിക്കുന്ന ചിത്രം കണ്ടോ എന്ന്..... ഞാൻ അപ്പോൾത്തന്നെ പത്രം എടുത്തു നോക്കി .അതു കണ്ടപ്പോൾ എനിക്ക് ഒരു പാട് സങ്കടമായി. ചായ കുടിക്കാൻ അമ്മമ്മ എന്നെ വിളിക്കുന്നുണ്ടായിരുന്നു. എനിക്ക് ചായ കുടിക്കാൻ തോന്നിയില്ല. ആ ഡോക്ടറുടെ കൊച്ചുമക്കളുടെ മുഖമായിരുന്നു എന്റെ മനസ്സിൽ .ഞാൻ കുറേ സമയം സങ്കടത്തോടെ ഇരുന്നു. എത്ര കുട്ടികൾ ഇങ്ങനെ വേദനിക്കുകയും പട്ടിണി കിടക്കുന്നുമുണ്ടാവും .ഞാൻ എന്റെ കിളിക്കൂട്ടിനടുത്തേക്ക് നടന്നു കിളിക്കുഞ്ഞുങ്ങളെ നോക്കി എന്നെക്കണ്ടപ്പോൾ അവ ശബ്ദമുണ്ടാക്കാൻ തുടങ്ങി.അതു കേട്ടപ്പോൾ എനിക്ക് കുറച്ച് സന്തോഷം തോന്നി. നൈനിക ഗിറ്റ

നൈനിക ഗിറ്റ
2 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ