ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/മിന്നൻ കുരങ്ങന്റെ സൂത്രം

22:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിന്നൻ കുരങ്ങന്റെ സൂത്രം



ഒരിടത്ത് ഒരു പാവം കാക്ക താമസിച്ചിരുന്നു . കുഞ്ചു എന്നായിരുന്നു അവന്റെ പേര് . കുഞ്ചു ഒരു ദിവസം ഭംഗിയുള്ള ഒരു കൂടുണ്ടാക്കി .ആ കൂട് കാണാൻ എല്ലാവരെയും ക്ഷണിച്ചു .കുഞ്ചു കാക്ക കുശുമ്പികളായ മാടപ്രാവും ,കേലു മയിലും ,റീന തത്തയും ക്ഷണിച്ചിരുന്നു .അങ്ങനെ ആ കൂട് കാണാൻ എല്ലാവരും വന്നു .ആ കുശുമ്പികൾ മാത്രം വന്നില്ല .എല്ലാവരും കൂടു കണ്ട് കുഞ്ചുവിനെ അഭിനന്ദിച്ചു .അപ്പോൾ കുഞ്ചുവിന് സന്തോഷമായി .ഒരു ദിവസം കുഞ്ചു തീറ്റ തേടി ഇറങ്ങി .അന്ന് തിരിച്ചുവന്നപ്പോൾ കുഞ്ചുവിന്റെ കൂട് ആരോ തകർത്തിരുന്നു .അവൾ വിഷമത്തോടെ കരയാൻ തുടങ്ങി .അപ്പോഴാണ് മിന്നൻ കുരങ്ങനും കൂട്ടുകാരും വന്നത് .എന്തിനാണ് കുഞ്ചു കരയുന്നത് എന്ന് ചോദിച്ചു .അവൾ കൂട് നശിഞ്ഞു കിടക്കുന്നതിനെ പറ്റി പറഞ്ഞു .അപ്പോൾ മിന്നൻ പറഞ്ഞു ;കരയാതെ കുഞ്ചു , കൂടു നശിപ്പിച്ചതാരാണെന്നു നമുക്ക് കണ്ടു പിടിക്കാം എന്ന് പറഞ്ഞു .മിന്നൻ കുഞ്ചുവിനോട് പറഞ്ഞു ; കള്ളനെ കണ്ടു പിടിക്കാൻ സൂത്രമുണ്ട് .നമുക്ക് കൂടൊന്നു പരിശോധിക്കാം . അവർ എല്ലാവരുംകൂടി പരിശോധിച്ചു അപ്പോൾ റീന തത്തയുടെ ചിറക് അവർക്ക് കിട്ടി .അപ്പോൾ മിന്നൻ പറഞ്ഞു ആ കുശുമ്പികളാണ് ഇത് ചെയ്തത് .അങ്ങനെ അവർ റീന തത്തയെയും കൂട്ടുകാരെയും കയ്യോടെ പിടികൂടി .അങ്ങനെ കാക്ക വേറെയൊരു ഭംഗിയുള്ള കൂടുണ്ടാക്കി സന്തോഷത്തോടെ ജീവിച്ചു .

ഫാത്തിമ ഫർസീന.ടി.എൻ
5 A എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ