22:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= 'കടക്ക് പുറത്ത് ' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാണിക്യക്കല്ലാൽ മേഞ്ഞോരീ മാളിക
ഹൃത്തിൽ നിറച്ചൊരു പവിഴ പുറ്റും
ഇരുമ്പിൻ വാതിൽ പണിഞ്ഞു ഞാൻ
ദൂരേക്ക് നിർത്തി ആ വിഷ ഉരുവത്തെ
ദൈവം തന്നൊരീ ജീവനല്ലോ !!!
എടുക്കാൻ നീയാര് സാത്താനെ
തടുക്കും നിൻ വിളയാട്ടം
കടക്ക് പുറത്ത് ചെകുത്താനെ
ദേഹവും ദേഹീയും ചേർന്നൊരു മാളിക
കരങ്ങൾ കഴുകി ചെറുക്കാം നിന്നെ
നിന്റെ ശത്രു 'ശുചിത്വം '!!
മാറിയല്ലോ ഇന്നെന്റെ മിത്രമായി....