പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/നാടിന്റെ നന്മക്കായ്.

22:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ നന്മക്കായ്.

മനുഷ്യരെ നിങ്ങൾ നിങ്ങളോട് ചെയ്യുന്ന
തീരാപാപങ്ങൾ എത്ര
എത്ര മൃഗങ്ങളെ ഭുജിച്ചു നീ
നീ ചെയ്ത പാപത്തിൻ ദു:ഖമല്ലയോ
ഈ കാണും നമ്മുടെ കൊച്ചു ലോകം
ലോകം മുഴുവൻ താഴിട്ടു പൂട്ടി
മുറ്റത്തിറങ്ങാനോ കളിച്ചു രസിക്കാനോ
ഈ ബന്ധനത്തിൽ നിന്നാവില്ലല്ലോ
മദ്യവുമില്ല ബാറുമില്ല കുടിയന്റെ
ജീവിതം കഷ്ട കാലം
പക്ഷേ ഭാര്യക്കും കുട്ടിക്കും
ഈ കാലം സന്തുഷ്ടകാലം
അത്യാഗ്രഹത്തിന്റെ അഗാധകുഴിയിൽ
പിടയുന്നു മർത്യജന്മം
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
എന്ന് വിലപിച്ചിട്ടു കാര്യമുണ്ടോ?
കാലത്തിന്റെ വിളയാട്ടത്തിൽ
നിപ്പയേയും പ്രളയത്തേയും
അതിജീവിച്ച് നാം മുന്നോട്ട്
കൊറോണ എന്ന വൈറസ്സിനേയും
തുരത്തി ഓടിക്കും ഒരുമയോടെ നാം
എപ്പോൾ നിർത്തുമീ മഹാമാരി തൻ
ഉജ്ജ്വലശബ്ദത്തിൻ കീർത്തനങ്ങൾ
പൊട്ടിക്കും നാം ഈ ചങ്ങലയെ
ഉറച്ച മനസ്സിന്റെ ശബ്ഗത്തിൽ
കൊറോണ കൊറോണ എന്ന്
അലറുന്ന ലോകത്തോട്-
ഇനിയെങ്കിലും നാം ചിന്തിക്കുക
പ്രവർത്തിക്കുക ഉണരുക......
നാടിന്റെ നന്മക്കായ്.

ശ്രീനന്ദന വി പി
ഏഴ് ബി പാനൂർ വെസ്റ്റ് യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത