ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണയും നമ്മളും

21:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും നമ്മളും | color= 2 }} രഞ്ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും നമ്മളും


രഞ്ജിനി ടീച്ചർ ക്ലാസിലേക്ക് വന്നു പറഞ്ഞു ഇന്ന് സ്കൂൾ അടയ്ക്കുകയാണ്.പെട്ടെന്നായതു കൊണ്ട് ഞങ്ങൾക്ക് അതിശയവും സങ്കടവും തോന്നി.പരീക്ഷയില്ല കൂട്ടുകാരെ കാണില്ല ടീച്ചറെയും കാണില്ല. സ്കൂൾ അടച്ച് രണ്ട് ദിവസം കഴിഞ്ഞു. കൊറോണയെ കുറിച്ചുള്ള വാർത്ത മാത്രമേ ഉള്ളൂ. ഞാൻ ചിന്തിച്ചു ഇനി വാർഷികം ഉണ്ടാകുമോ? ഏപ്രിലിൽ നടത്തുമായിരിക്കും. കൊറോണ കൂടി കൂടി വരികയാണ്‌ ആർക്കും പുറത്തിറങ്ങാൻ പറ്റുന്നില്ല എന്തൊരു കഷ്ടം ഒരു ദിവസം ഞങ്ങൾ വീട് വൃത്തിയാക്കി ടി.വി.യിൽ എന്റെ ആംഗ്യപ്പാട്ട് കണ്ടപ്പോൾ സന്തോഷം തോന്നി.ബുക്കിലെ ബാക്കി വർക്ക് ചെയ്തു. സ്കൂളിൽ പോകാത്തത് കൊണ്ട് വിഷമം തോന്നും. അച്ഛനാണെങ്കിൽ പീടിക തുറക്കാത്തതു കൊണ്ട് ബോറടിക്കുന്നു. സാധനം വാങ്ങാൻ പുറത്ത് പോയി വന്നാൽ അച്ഛനോട് സോപ്പിട്ട് കൈകഴുകാൻ പറയും 'കൊറോണ പ്രതിരോധിക്കാൻ ഇതാണ് ' വേണ്ടത് ' പത്രത്തിൽ നഴ്സുമാരുടെ അവസ്ഥ വായിച്ചു ആ വസ്ത്രമിട്ട് ജോലിയെടുക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണത്രേ.ദിവസവും എത്ര ആളുകളാണ് മരിക്കുന്നത്. നമ്മുടെ ജില്ലയിൽ രോഗികൾ കൂടി കൂടി വരികയാണ്. എനിക്ക് പേടിയായി. എന്നെ പോലുള്ള കുട്ടികൾക്ക് വന്നാൽ ആരെയും കാണാനും പറ്റില്ല. അമ്മയെയും അച്ഛനെയും കാണാതെ കഴിയില്ല വിഷു വാണ് വരുന്നത് പടക്കം പൊട്ടിക്കാനും കഴിയില്ല.പുതിയ ഉടുപ്പുമില്ല. അമ്പലത്തിൽ പോകാനും കഴിയില്ല. സാരമില്ല. കൊറോണ മാറിയാൽ മതി.എങ്കിൽ അമ്മമ്മയുടെ അടുത്ത് പോവാമായിരുന്നു. സന്ധ്യയാവുമ്പോൾ വാർത്താ സമ്മേളനം കാണും രോഗികൾ കൂടുകയാണ്. ചുമയ്ക്കുമ്പോൾ തൂവാല കെട്ടിയും അകലം പാലിച്ചും കൊറോണയെ പ്രതിരോധിക്കണം. ഈ വൈറസ് മാറിയിരുന്നെങ്കിൽ


അശ്വിൻ രാജ് കെ
2 C ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം