20:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സുപ്രഭാതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം വർണ്ണാഭമായിരുന്നു
ഞാൻ എന്റെ എന്നിങ്ങനെ
ചിന്തിച്ചിരുന്നു ഞാനും നിങ്ങളും
എന്റേതായതെല്ലാം എനിക്കു മാത്രം
എന്നു ചിന്തിച്ചിരുന്നു നാമെപ്പോഴും
പ്രളയമതൊക്കെ മാറ്റി മറിച്ചു
ചിന്തിച്ചു നമ്മളാദ്യമായ് നമ്മെക്കുറി
ച്ചല്ലാതെ മറ്റുള്ളവരെക്കുറിച്ച്
പിന്നെയും കാലം മുന്നോട്ടു തന്നെ
പിന്നെയും നമ്മൾ മറന്നു മറ്റുള്ളവരെ
അപ്പോഴെത്തി മഹാമാരി കൊറോണ
വീണ്ടും നമ്മളൊന്നെന്നു ചിന്തിച്ചു
മാറി മറിഞ്ഞു ജീവിത ശൈലികൾ
ഇനിയും മറക്കാതെ മുന്നോട്ടു നീങ്ങിടാം
എന്നും നമ്മളൊന്നാണെന്ന സത്യത്തെ.