ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ ഓർമ്മച്ചെപ്പ്

18:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മച്ചെപ്പ്

പുഴയോരത്തെ ചെറിയ കുടിലിന്റെ മുറ്റത്ത് മുത്തച്ഛന്റെ മടിയിലിരുന്ന് കേട്ട കഥകൾ ഓർക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ .അക്കരെയുള്ള കാട്ടിൽനിന്നും മൃഗങ്ങൾ പുഴയിൽ വെള്ളം കുടിക്കാൻ വരുന്ന കാഴ്ച മനോഹരമായിരുന്നു എന്ന് മുത്തച്ഛൻ പറഞ്ഞിട്ടുണ്ട്.ആ കാട്ടിനുള്ളിൽ പക്ഷികളും മൃഗങ്ങളും അവയുടെ സ്വൈര്യവിഹാരം നടത്തിയിരുന്നു.മനുഷ്യരാരും തന്നെ അവിടേക്ക് പോയിരുന്നില്ല.ഓരോ ജീവജാലങ്ങൾക്കും പ്രകൃതി കനിഞ്ഞു നൽകിയ അവരുടേതായ ആവാസവ്യവസ്ഥയുണ്ട്.പതുക്കെ പതുക്കെ നാം മനുഷ്യർ അവയെ ആക്രമിക്കാനും കൊന്നു തിന്നാനും തുടങ്ങി.കുന്നും മലയും ഇടിച്ചു നിരത്തിയും പുഴകളെ മാലിന്യ വാഹകരായും നാം പ്രകൃതിയെ വല്ലാതെ ഉപദ്രവിച്ചു.പണ്ട് കാലത്ത് നമ്മുടെ വീട്ടിലെ ജൈവാവശിഷ്ടങ്ങൾ നമ്മുടെ കൃഷിയിടത്തിൽ വളം ആയിരുന്നു.പക്ഷേ ഇന്നത് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് ശീലമായിരിക്കുന്നു. ഉണ്ണിക്കുട്ടൻ മനസ്സിൽ പറഞ്ഞു.ഇപ്പോൾ ഞാനും ഒരു മുത്തച്ഛനാണ്.എന്റെ കൊച്ചുമക്കൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയുന്ന കഥ ഇന്ന് നാം അനുഭവിക്കുന്ന ഈ മഹാവിപത്തിനെ പറ്റിയാണ്.കൊറോണ വൈറസിനെപ്പറ്റി.എല്ലാം നമ്മുടേതാണ് എന്നുള്ള ഈ മനോഭാവം നാം ഓരോരുത്തരും മാറ്റേണ്ടതുണ്ട്.നമുക്ക് ജാഗ്രതയോടെ ഒരുമിച്ച് പ്രവർത്തിക്കാം.നല്ല നാളേക്കായ്.നമ്മുടെ മക്കൾക്ക് നല്ലൊരു ലോകം കരുതിവയ്ക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം .

ശിവനന്ദ വി
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ