അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വം എല്ലാവർക്കും
രാഘവൻ എന്ന കർഷകൻ. കഠിന പരിശ്രമി വ്യക്തിശുചിതം സൽസ്വഭാവം ഉള്ള എല്ലും തൊലിയുമായ കൃഷിക്കാരൻ. അദ്ദേഹത്തിന് ഒരു മകനുണ്ട് ദോപ്പു. അവനെ കുറിച്ച് ആശങ്കകളും പ്രതീക്ഷികളും ഉണ്ട്. തന്നെ പോലെ ഒരു കർഷകൻ ആകണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ അലസനും വ്യക്തിശുചിതം ഇല്ലാത്തവനുമാണ് അവൻ. ചെളിയിൽ പന്തുകളിയും കൃക്കറ്റ് കളിയും കഴിഞ്ഞ് കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്ന ഒരുവൻ. വൈകാതെ അവൻ പല അസുഖങ്ങൾക്കുമുള്ള അടിമയായി. ഡെങ്കി പനി ചൊറിച്ചിൽ എന്നീ രോഗങ്ങൾ ശുചിതം ഇല്ലാതെ വന്നു. ഡോക്ടർ ചില നിർദേഷങ്ങൾ നൽകുകയുണ്ടായി:"ഭക്ഷണം കഴിക്കും മുൻപ് നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. എന്നും കുളിക്കുകയും അലക്കിയ വസ്ത്രം ധരിച്ചും പല്ലുതേച്ചും രോഗങ്ങളെ ക്ഷണിക്കാതിരിക്കാം. " ഇതെല്ലാം കേട്ടപ്പോൾ അവനു ബോദോദയം ഉണ്ടായി. പിന്നീട് നല്ലൊരു കർഷകനും വ്യക്തിശുചിതം പാലിക്കുന്നവനും പരിസര ശുചിതം പാലിക്കുന്നവനും നല്ല മനസിന് ഉടമയുമായി. ഗുണപാഠം:വ്യക്തിശുചിതവും പരിസരശുചിതം പാലിക്കുന്ന പരിശ്രമിക്കു യാതൊരു അസുഖങ്ങളും വരില്ല.
|