ഗവ.യു.പി.എസ്സ് അയിരൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
പ്രതിരോധം
രോഗപ്രതിരോധം ...രോഗങ്ങൾ തടഞ്ഞിടാം നൂറ്റാണ്ടുകൾ ഇടവിട്ട് മാനവരാശിക്ക് പലതരത്തിലുളള മഹാമാരികളെ നേരിടേണ്ടി വന്നിട്ടുണ്ട്.ആ കാലഘട്ടങ്ങളിലൊക്കെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ജീവൻ നഷ്ടമായി.അതിനെയൊക്കെ മാനവകുലം അതിജീവിച്ചിട്ടുണ്ട്.ആരോഗ്യമേഖലയിലെ പുരോഗതിയെ തുടർന്ന് നമുക്ക് അതിനെയൊക്കെ അതിജീവിക്കാൻ കഴിഞ്ഞു.നമ്മുടെ കൊച്ചുകേരളത്തെ പ്രതിസന്ധിയിലാക്കി പ്രളയമെന്ന പ്രകൃതിദുരന്തവും നിപ്പാവൈറസ് പോലുളള രോഗങ്ങളെയും നമുക്ക് നേരിടേണ്ടി വന്നു.ഇപ്പോഴിതാ കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കയാണ്.മനുഷ്യ വംശത്തെ മുഴുവൻ കൊന്നൊടുക്കാൻ ശേഷിയുള്ള സൂക്ഷ്മാണു ആണിത്.അസുഖബാ ധിതരുടെ എണ്ണം ദിനം പ്രതിവർധിച്ചു കൊണ്ടിരിക്കയാണ്.സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗം നമ്മുടെ കൊച്ചുകേരളത്തെയും ബാധിച്ചു.ഈ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഭീതിയോടെയല്ല മറിച്ച് ജാഗ്രതയോടെ നമുക്ക് കൊറോണയെന്ന വിപത്തിനെ നേരിടാം. പ്രതിരോധത്തിന്റെ വൻമതിൽ തീർക്കാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |