കൊറോണ നാടു കാണാനെത്തി
ജീവിതം ജനലഴിക്കൂട്ടിലായ്
ചിട്ടയോടങ്ങനെ ജീവിതങ്ങൾ
കേരളനാട്ടിലായ് വാണിടുന്നു
റോഡിൽ തിക്കും തിരക്കുമില്ല
മദ്യത്തിൻ ഷോപ്പ് തുറക്കാറില്ല
സ്കൂളിന്റെ വാതിൽ അടഞ്ഞു നിന്നു
കുട്ടികളെല്ലാം വീട്ടിലിരുന്നു
ചിക്കൻ കറി കൊണ്ടുണ്ടിരുന്ന കാലം
കഞ്ഞീം പയറിലും ഒതുങ്ങി നിന്നു
മക്കൾക്കു പോലുമേ പേരിടാനായ്
ചിലർ കോവിഡിനെ തെരഞ്ഞെടുത്തു
ജീവിതമാകെ സുരക്ഷക്കായി നാം
സർക്കാരിൻ കൂട്ടിലെ തത്തയായ്
ജാതി മത ചിന്ത ഇല്ലെങ്കിലീ
കൊറോണ നാട്ടിന്നിറങ്ങി പോകും.