നാമറിഞ്ഞില്ല ആ മഹാമാരി നമ്മെ ബന്ധനത്തിലാക്കുമെന്ന്
നാമറിഞ്ഞില്ല ബന്ധങ്ങളൊക്കെയും ബന്ധനത്തിലാക്കുമെന്ന്
നിശ്ചലമായിന്നു നിൽക്കുന്നു ജീവിതം
മിഴികളിൽ നിറയുന്നു ഭീതി തൻ നിഴലുകൾ
പതിയുന്നു മനസ്സിൻ്റെ കണ്ണാടിച്ചില്ലിലായ്
പാലായനത്തിൻ്റെ ദാരുണ ദൃശ്യങ്ങൾ
മാനവരാശി തൻ നാശം വിതയ്ക്കുവാൻ
ലോകം മുഴുവൻ പടർന്ന മഹാമാരി
കഴുകുന്നു നമ്മൾ കൈകൾ ഇടക്കിടെ
അകലുന്നു വീണ്ടും അടുക്കുവാനായ്
തടയുന്നു മാസ്കുകൾ രോഗാണു തൻ വഴി
പുതു ജീവിതത്തിൻ പ്രതീക്ഷകളായ്
വിജയം സുനിശ്ചിതം മനുജർക്കിടയിലും
ഒരുമ തൻ വഴിയേ നടന്നീടുകിൽ