സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം ,.

15:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജിവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.

കൂടെക്കുടെയും ഭക്ഷണത്തിനു മുൻപ് പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക.പൊതു സ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകുക കൈയുടെ മുകളിലും വിരലിന്റ്റെ ഇടയിലും എല്ലാം സോപ്പു വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കൻഡ് നേരത്തു എങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി ഇതു വഴി കൊറോണ ഹ ഐ വി ഹെപ്പിസ് ഇൻഫ്ളുവൻ സ മുതലായ പരത്തുന്ന നിരവധി വൈറസുകൾ ചില ബാക്ടീരികളെയും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം ചുമക്കുമ്പോഴും തുമ്മുപോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ നിശ്വാസവായുവിലൂടെ രോഗാണുക്കളെ തടയുവാനും തൂവാല ഉപകരിക്കും വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക പകർച്ച വ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.

ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റയിസർ ഉപയോഗിച്ച് കൈയ്കൾ വൃത്തിയാക്കുന്നത് കൊറോണ പോലെ ഉള്ള രോഗാണു ബാധകൾ ചെറുക്കും.

നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെതടയും. രാവിലെ ഉണർന്നാലുടൻ പല്ല് തെയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ദിവസവും സോപ്പ്ഇട്ടു കുളിച്ച് ശരീര ശുദ്ധി വരുത്തണം.

വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. അടിവസ്ത്രങ്ങൾ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കുക. ഇറുക്കം കുറഞ്ഞ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ അല്ലങ്കിൽ അണുനാശകലായനിയിൽ മുക്കിയ ശേഷം കഴുകുക

Niveditha S Nair
5A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം