ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

14:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കവിത | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണ കവിത

കൊറോണ നാട് വാണീടും കാലം
മാനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല

    വട്ടം കൂടാനും കുടിച്ചിടാനും
    നാട്ടിൻ പുറങ്ങളിൽ ആരുമില്ല
    ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
    കഞ്ഞി കുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന പരാതിയില്ല

    എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
    കള്ളൻ കൊറോണ തളർന്നു വീഴും
    എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
    നന്നായി നമ്മൾ ജയം വരിക്കും
 

അദ്വൈത് എ
2 B ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത