14:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13042(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഈ കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കോവിഡ്
പേരുകളിങ്ങനെയെനിക്ക്
കേവലമൊരു വൈറസ് ഞാൻ
ഉലകം ചുറ്റും വൈറസ്
വിശ്വം വിറപ്പിക്കും വൈറസ്
അകലം പാലിക്കണമിന്ന്
അടുക്കുവാൻ നാളെ നമുക്ക്
അല്ലെങ്കിലകലത്തിലാവും
എന്നേക്കുമെന്നൊരു ഭീതി വേണം
വീടിനെയറിഞ്ഞ് വീട്ടാരെയറിഞ്ഞ്
ഒരുമയുടെ പാഠം വീണ്ടും പഠിച്ചു നാം
റോഡു വിജനം നാടു വിജനം
പൊടിയില്ല പൊല്യൂഷനില്ല
മാലിന്യമില്ല വഴി നീളെ
ശുദ്ധവായു വഴിയിൽ
പക്ഷേ ശ്വസിക്കാനാവില്ല
വഴിയിലിറങ്ങാൻ ഒരു വഴിയുമില്ല
ക്വാറന്റയിൻ,സ്റ്റേ ഹോം
പുതുതായി കേട്ട വാക്കുകൾ
ശുചിത്വം വ്യക്തികൾക്കും
നാടിനും വീടിനും
കുളി മുടക്കില്ല ഒന്നല്ല മൂന്ന് നേരവും
വെളളമില്ലാ പരാതിയില്ലെങ്ങും
കൈ കഴുകിക്കഴുകിവെളുത്തു പോയി
വെയിലു കൊളളാതെ ഞങ്ങളും
ഫേബ എലിസബത്ത് ജോയ്
6 C ഗവ.എച്ച് എസ് എസ് അരോളി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂൂൂൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത