നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം

13:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരു വലിയ വനം.....അവിടെ ഉണ്ണി എന്നു പേരുള്ള അണ്ണാനും മിട്ടു എന്നു പേരുള്ള മുയലും ഉണ്ടായിരുന്നു. അവർ രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഒരു ദിവസം അവർ രണ്ടുപേരും തമ്മിൽ ഒരു തർക്കമുണ്ടായി. നമ്മളിൽ ആരാണ് സുന്ദരൻ, ആരാണ് വലിയവൻ എന്നതായിരുന്നു തർക്കവിഷയം. അവർ തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ അതുവഴി ഒരു കൊമ്പനാന വന്ന് അവരോട് ചോദിച്ചു 'എന്താ പ്രശ്നം മക്കളെ' അപ്പോൾ മിട്ടു നടന്ന കാര്യങ്ങൾ കൊമ്പനാനനയോട് പറഞ്ഞു. അപ്പോൾ കൊമ്പനാന മിട്ടുവിനോടും ഉണ്ണിയോടും ഇതിനൊരു പരിഹാരം പറഞ്ഞു നൽകാമെന്നു പറഞ്ഞു. ഉണ്ണിയിത് കാര്യമായി എടുത്തെങ്കിലും മിട്ടു അത് തള്ളിക്കളഞ്ഞു. അങ്ങനെ കൊമ്പനാന പറഞ്ഞു കൊടുത്ത ശുചിത്വത്തിന്റെ കാര്യങ്ങൾ ക്രമമായി ഉണ്ണി അനുസരിച്ചു. ഒരിക്കൽ കൊമ്പനാന ഉണ്ണിയോട് പറഞ്ഞു ' പോയി നിന്റെ സുഹൃത്തിനെ കൂട്ടികൊണ്ട് വരൂ'. കൊമ്പനാന പറഞ്ഞത് പോലെ ഉണ്ണി തന്റെ സുഹൃത്തിനെ തേടി ഇറങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ അവൻ കണ്ടത് തന്റെ സുഹൃത്ത് ചെളിയിൽ കിടന്ന് കളിക്കുന്നതാണ്. ഉണ്ണി ഓടിച്ചെന്ന് മിട്ടുവിനോട് പറഞ്ഞു " ഈ ചെളിയിൽ കിടന്ന് കളിച്ചാൽ നിനക്ക് തീരാരോഗം വരും." ഉണ്ണിയുടെ വാക്കുകൾ മിട്ടു തള്ളികളഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം മിട്ടുവിന് ഒരു രോഗം പിടിപെട്ടു. പല വൈദ്യൻന്മാരും ചികിത്സിച്ചു. അപ്പോഴാണ് ഒരു കരടി ആ വഴി വന്നത്. കരടിയെ കണ്ടപ്പോൾ ഉണ്ണി അയാളോട് ചോദിച്ചു " നിങ്ങൾ ആരാ" താനൊരു വൈദ്യനാണെന്നും തന്റെ പേര് കിട്ടു എന്നാണെന്നും വളരെ ദൂരെ നിന്നാണ് വരുന്നതെന്നും അറിയിച്ചു. ഇതറിഞ്ഞ ഉണ്ണി അയാളെ മിട്ടുവിന്റെ അടുത്തേക്ക് കൊണ്ടുപോയി നടന്ന സംഭവങ്ങളെല്ലാം വൈദ്യനെ അറിയിച്ചു. വിവരമറിഞ്ഞ വൈദ്യൻ മിട്ടുവിന് മരുന്ന് നൽകി. പിന്നീട് ഒരു ദിവസം ഉണ്ണിയും കൊമ്പനാനയും മിട്ടുവിനെ കാണാൻ പോയി. അവർ അവനോട് പറഞ്ഞു. ജീവിതത്തിൽ നാം എപ്പോഴും ശുചിത്വം പാലിക്കണം. അങ്ങനെ മിട്ടു ഒരു ശുചിത്വമുള്ളവനായി.

" കൂട്ടുകാരേ, ഈ കഥയിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് ഇതാണ് ,ശുചിത്വം പാലിക്കുന്നതുവഴി ഏതു രോഗത്തെയും നമുക്ക് ചെറുത്ത് തോൽപ്പിക്കാം...

ഫെമിന ട്രീസ റ്റോമി
6 എ നീറിക്കാട് സെന്റ്മേരീസ് യുപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ