എം.സി.എം.എച്ച്.എസ്.പട്ടിമറ്റം/അക്ഷരവൃക്ഷം/ നിശബ്ദ വഴിയിലൂടെ
നിശബ്ദ വഴിയിലൂടെ
സാറയും രാജുവും പണ്ടേ കൂട്ടുകാരാണ്. ഒരിക്കൽ സാറ രാജുവിനെ അന്വേഷിച്ചു വീട്ടിൽ നിന്ന് പുറപ്പെട്ടു. എന്നാൽ അവൾ പോകുന്ന വഴിയിൽ ആരെയും കണ്ടില്ല. എന്താണ് കാര്യം എന്നവവൾക്ക് മനസിലായില്ല. ഒര് കട പോലും തുറന്നിട്ടില്ല, റോഡിൽ വാഹനങ്ങളും ഇല്ല... സാറക്ക് അത്ഭുതവും ഭയവും തോന്നി. നടന്ന് നടന്നവൾ രാജുവിന്റെ വീട്ടിലെത്തി. സാറയെ കണ്ട രാജു അതിശയപ്പെട്ടു. " നീയെങ്ങനെ ഇവിടെയെത്തി? " രാജു ചോദിച്ചു. വഴിയിൽ കണ്ട കാര്യങ്ങൾ സാറ പറഞ്ഞു. "നീ അപ്പോൾ വാർത്തകൾ ഒന്നും അറിഞ്ഞില്ലേ? കൊറോണ എന്നൊരു വൈറസ് പടരുന്നുണ്ട്. അതിനെ തടുക്കാൻ സാമൂഹിക അകലം നിർബന്ധമാണ്. അതിനായി സർക്കാർ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുക ആണ്." രാജു പറഞ്ഞു. പക്ഷെ സാറ അതിനെ പുച്ഛിച്ചു തള്ളി. "പിന്നെ, ഒര് കൊറോണ!" സാറ അടുത്ത കൂട്ടുകാരി റീനയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. 'അവിടെ ചെന്ന് ഷട്ടിൽ കളിക്കാം, നല്ല രസമായിരിക്കും' സാറ ഓർത്തു. അവിടെ എത്തിയപ്പോൾ അതാ റീന ഇരുന്ന് കരയുന്നു. "എന്ത് പറ്റി റീനേ, എന്തിനാ നീ കരയുന്നത്?" സാറ ചോദിച്ചു. " ഞാനെന്റെ അമ്മയെ കണ്ടിട്ട് ഒരാഴ്ചയായി. അമ്മ മെഡിക്കൽ കോളേജിൽ നേഴ്‌സ് അല്ലെ, ഇപ്പൊ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനാൽ വീട്ടിൽ വരാൻ പറ്റില്ല." റീന പറഞ്ഞു. രാജു പറഞ്ഞ കാര്യം സാറ ഓർത്തു. അപ്പഴാണ് സാറക്ക് അതിന്റെ ഗൗരവം മനസിലായത്. പക്ഷെ റീന തുടർന്നു. "എന്നാലും ഈ രോഗത്തെ തുരുത്താൻ ആണല്ലോ അമ്മ പരിശ്രമിക്കുന്നത് എന്നോർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്." അവൾ അതെല്ലാം ഉൾക്കൊണ്ട് തിരികെ വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴി അവൾ പോലീസിനെ കണ്ടു മുട്ടി. അവർ സാറയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അവർ അവൾക്ക് ധരിക്കാൻ മാസ്കും സാനിറ്റൈസർ കൊണ്ട് കൈകൾ വൃത്തിയാക്കുന്ന രീതിയും കാണിച്ചു. കൊറോണയെ കുറിച്ചും വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അവർ അവൾക്ക് പറഞ്ഞു കൊടുത്തു. വീട്ടിലെത്തിയ അവൾ ആളുകളുടെ കഷ്ട്ടപ്പാടുകൾ മനസിലാക്കാക്കി ലോക്ക്ഡൌൺ ഇനി ലംഘിക്കുക ഇല്ലെന്ന് ദൃഢനിശ്ചയം എടുത്തു. വീട്ടിലുള്ളവരെയും അവൾ ഇക്കാര്യം ബോധ്യപ്പെടുത്തി. സാറ എല്ലാ കുട്ടികൾക്കും ഒര് മാതൃകയായി..
|