രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

ചൈനയിലെ വുഹാനിൽ നിന്നെത്തി നീ കൊറോണ .പടരുന്നു നീ കാട്ടുതീ പോലെ പിടിച്ചണക്കാൻ പറ്റുന്നില്ല ആർക്കും .മനുഷ്യ ശ്വാസകോശത്തിൽ നീ അമ്മാനമാടുമ്പോൾ നിലയ്‌ക്കുന്നൂ ജീവിതങ്ങൾ .നിൻ ലക്ഷണങ്ങൾ ഒരാളിൽ കണ്ടു തുടങ്ങിയാൽ ആ മനുഷ്യനെ പിഴുതെറിയുന്നു കുടുംബവും, നാടും ,പിന്നെ ലോകവും. ലോകത്തിലെ വൻശക്തിയായ അമേരിക്കയ്‌ക്കോ പിന്നെ യൂറോപ്പിനോ ആവുന്നില്ല നിന്നെ തളക്കാൻ.

മനുഷ്യാ ഇത് പ്രകൃതിയുടെ വിളയാട്ടമാണ് നിന്റെ വികൃതികൾക്കൊക്കെയുള്ള തിരിച്ചടി മാത്രം. ടെക്നോള ജികളിൽ മുഴുകി ജനനിയാം ഭൂമിയെ നീ മറന്നു .പക്ഷി മൃഗാദികളെ കൂട്ടിലടച്ച് നീ ആനന്ദിച്ചപ്പോൾ അറിഞ്ഞില്ല നീ അവയുടെ വിങ്ങൽ . പിന്നീടറിഞ്ഞു നീ അവയുടെ വിങ്ങലുകൾ ഒരു ശാപമായി പിന്നെ മാറാ വ്യാധിയായി കൊറോണ . പിന്നീട് നിന്നെയും കൂട്ടിലാക്കി ലോക് ഡൗൺ . നിൻ സ്വാതന്ത്ര്യം , നിൻ സന്തോഷം ,നിൻ ആർഭാടം എല്ലാം കവർന്നെടുത്ത് പതിയെ പതിയെ . പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് ഇവിടെ തെറ്റുന്നു ഇറ്റലിയിൽ തന്റെ ജീവൻ രക്ഷിക്കാൻ പറ്റാത്ത പണം ജനം തെരുവിലേക്ക് വലിച്ചെറിയുന്നു. ആവില്ല നിന്റെ പണത്തിനും കൊറോണയെ തോൽപിക്കാൻ ഇനിയെങ്കിലും കീഴടങ്ങൂ മനുജാ... ഒന്നിനും കീഴടങ്ങാതെ എല്ലാം വെട്ടിപ്പിടിച്ചു നടന്നപ്പോൾ അറിഞ്ഞില്ല നീ ആ സത്യം . നിനക്ക് പോലും കാണാനും സ്പർശിക്കാനും കഴിയാത്ത കൊറോണ എന്ന സത്യത്തെ .അത് നിന്റെ ടെക്നോളജിയെ പോലും കീഴടക്കിയിരിക്കുന്നു. പടർന്നു പിടിക്കുന്ന ആമസോൺ കാട്ടുതീ പോലെ, അല്ല അതിലും വലുതായി നിന്നെ സ്വന്തത്തിൽ നിന്നും ബന്ധത്തിൽനിന്നും അടർത്തിമാറ്റും കൊറോണ . കൊറോണ വൈറസിനെ കീഴടക്കാൻ മന്ത്രത്തിനോ , തന്ത്രത്തിനോ , മരുന്നിനോ , മായാജാലത്തിനോ കഴിയില്ല .വാഹനമില്ലാതെ നടക്കാൻ കഴിയുമെന്ന സത്യം അറിഞ്ഞു നാം ഡൗണിൽ പിസയും ബർഗറുമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് പഠിച്ചു നാം .പുതിയ ടെക്നോളജികൾ എന്ത് തന്നെ വന്നാലും വിധിയെ തടുക്കാൻ ആവില്ലെന്ന സത്യം എത്ര സത്യം .അതിനാൽ ഹേ മനുഷ്യാ അനുസരിക്കൂ ചട്ടങ്ങളെ, വീട്ടിലിരിക്കൂ സംരക്ഷിക്കൂ നാടിനെ ......


മുഹമ്മദ് ജഫ്‌കശ്‌ ബിൻ ജമാൽ
8 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ളി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം