ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/ഒരു സ്വപ്നം
ഒരു സ്വപ്നം
“ചിന്നു ചിന്നു " അമ്മയുടെ വിളിയാണല്ലോ.. അവൾ എഴുന്നേറ്റിരുന്നു ജനാലയിലൂടെ പുറത്തേക്ക് നോക്കി.. അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങൾ. "വേഗം കുളിച്ച് അമ്പലത്തിൽ പോകാൻ നോക്കിക്കേ" വീണ്ടും അമ്മയാണ്. അടുത്തത് വടിയെടുക്കാനാവും അതിനുമുന്നേ കുളക്കടവിൽ പോയി. വീടിനു ചേർന്നാണ് കുളക്കടവ്. പട്ടുപാവാട എടുത്തണിഞ്ഞു. തലേന്നു കോർത്തുവച്ച മുല്ലപ്പൂ എടുത്തുചൂടി, അമ്മ ഉണ്ടാക്കി വെച്ച ചായയെടുത്തു കുടിച്ച് അവൾ അമ്പലത്തിൽ പോവാൻ ഇറങ്ങുമ്പോൾ അവളുടെ കൂട്ടുകാരികളെ കണ്ടു. അവർ എല്ലാവരും അമ്പലത്തിലേക്കു നടന്നു. നെൽകതിരണിഞ്ഞ പാടവും കടന്നുവേണം അമ്പലത്തിലെത്താൻ. പോകുന്ന വഴിയേയുള്ള മനോഹമായ ശുദ്ധ ജലമൊഴുകുന്ന അരുവി. പെട്ടെന്ന് ഒരു ഞെട്ടൽ.. അതൊരു മനോഹരമായ സ്വപ്നമായിരുന്നു. അവൾ എഴുന്നേറ്റു. ആ സുന്ദരസ്വപ്നത്തെ പറ്റി ചിന്തിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞുപോയകാലം എന്തു രസമായിരുന്നു. ചിന്നുവിന്റെ കുടുംബം ഒരു ഫ്ലാറ്റിലായിരുന്നു താമസം. അവൾ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് നടന്നു. കാറ്റിനോടൊപ്പം എത്തിയ അസഹനീയമായ ദുർഗന്ധം. നോക്കിയപ്പോൾ റോഡിന്റെ ഒരു വശത്ത്‍ കൂട്ടിയിട്ട മാലിന്യം. അടുത്തുള്ളതെല്ലാം വലിയ ഫ്ലാറ്റുകളായതിനാൽ ഇവിടെ ഇങ്ങനെയാണ്. മാലിന്യങ്ങൾ രാത്രിയുടെ ഇരുട്ടിൽ വലിച്ചെറിയുന്നവർ. ഭക്ഷണംശേഷം ബാൽക്കണിയിൽ നിൽക്കുമ്പോൾ കണ്ടത് തെരുവിന്റെ മക്കളായി മൂന്നുനാലുപേർ റോഡിൽ നിൽക്കുന്നു. പിന്നെ ആലോചിച്ചു നിന്നില്ല വേഗം അടുക്കളയിലേക്കുപോയി കുറച്ചു ഭക്ഷണം നാലു പൊതികളിലാക്കി മാസ്കുുമിട്ട് അവരുടെ അടുത്തേക്കു പോയി ഭക്ഷണം കിട്ടിയപ്പോൾ അവരുടെ കണ്ണുകളിൽ നിറഞ്ഞ സന്തോഷം അവളെയും ആഹ്ലാദിപ്പിച്ചു. തിരികെ ഫ്ലാറ്റിലേക്കു പോകുമ്പോൾ കെട്ടിടത്തിന്റെ മുറ്റത്തുള്ള ഹാൻഡ്‍വാഷും വെള്ളവും ഉപയോഗിച്ച് കൈ കഴുകി, മാസ്കഴിച്ച് വേസ്റ്റ് ബിന്നിലേക്കിട്ടു. മുറിയിലെത്തി ജഗ്ഗിൽ നിന്ന് വെള്ളവുമെടുത്ത് കുടിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു. ജോലിയെല്ലാം വീട്ടിലിരുന്നു കൊണ്ടാണ്. നമുക്ക് നമ്മുടെ രാജ്യത്തിനും ഈ ലോകത്തിനും വേണ്ടി ചെയ്യാൻ കഴിയുക ഒരു കാര്യമാണ് നമ്മുടെ ആരോഗ്യം നാം ഉറപ്പുവരുത്തുക. ഇടയ്ക്കിടെ കൈ കഴുകുക, പുറത്തേക്കു പോവുമ്പോൾ മാസ്ക് ധരിക്കുക. Stay home Stay safe
|