വായിച്ചു വളരുക വായിച്ചു വളരുക വായനതൻ ചില്ലയിൽ ചേക്കേറുക വായനതൻ ചില്ലയിൽ ചേക്കേറിയാൽ പിന്നെ ഉയരങ്ങളൊക്കെയും കീഴടക്കാം ....... വായിച്ചു വളർന്നാൽ ജാലകം തുറന്നിടും വായനയാം ചില്ലകൾ പൂത്തീടും...... കൂടെയുണ്ടാകണം കൂട്ടിനുണ്ടാകണം വായനയെന്നെന്നും കൂടെയുണ്ടാകണം എന്നുമെന്നും ഈ - കുഞ്ഞു ഭൂവിൽ വായന തൻ ലോകം വളർന്നീടണം കുഞ്ഞുണ്ണി മാഷും ബക്കണും പറഞ്ഞ വാക്കുകളൊന്നും മറന്നീടാതെ പിച്ചവച്ചീടണം പിഞ്ചു കുഞ്ഞായ് നമ്മൾ വായിച്ചു തന്നെ വളർന്നീടണം വായനയില്ലെങ്കിൽ നമ്മളില്ല വായനയില്ലെങ്കിൽ ലോകമില്ല വായിച്ചു വളരണം വായിച്ചു വളരണം വായന തൻ ചില്ലയിൽ ചേക്കേറണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത