രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കുട്ടിയും പൂമ്പാറ്റയും
കുട്ടിയും പൂമ്പാറ്റയും
കുട്ടിയും പൂമ്പാറ്റയും പതിവുപോലെ മനുകൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്നു. അപ്പോൾ നല്ല രസമുള്ള ഒരു പൂമ്പാറ്റ അവൻറെ അരികിലെത്തി. അവന് അതിനോട് നല്ല ഇഷ്ടം തോന്നി.അവൻ അതിനെ പിടിക്കാനായി അടുത്തേക്കു പോയി പൂമ്പാറ്റ പറന്നു കളിച്ചു. മനുവിന് പിടികൊടുത്തില്ല. കുറെ സമയം മനു അതിനു പിറകെ പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, “അയ്യോ ഞാനെവിടെയാണ്... ഇതൊരു കാടാണല്ലോ..” . അവൻ കരയാൻ തുടങ്ങി. അപ്പോൾ അതുവഴി കുറേ ആളുകൾ വന്നു. കരച്ചിൽ കേട്ട് ആളുകൾ മനുവിൻറെ അടുത്തെത്തി. അവനോട് ചോദിച്ച് വീട്ടിൽ കൊണ്ടാക്കി.അവന് സന്തോഷമായി............
|