ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ മണ്ണ്

എന്റെ മണ്ണ്

ഈ നാട്, പ്റകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട് മലനിരകളാൽ തരുലതാദികളാൽ, താഴ്വാരങ്ങളാൽ തണ്ണീർതടങ്ങളാൽ,രമണീയമായ എന്റെ നാട്.
 കേരവൃക്ഷങ്ങളാൽ,കഥപറയും കായലുകളാൽ

ഹരിതാഭമായ എൻ തീരദേശം.

മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട്.
 കാറ്റിന്റെ നൈർമല്യവും മണ്ണിന്റെ മണവും ജൈവവൈവിധ്യവും ഈ കുളിർമയും

നദികളുടെയും അരുവികളുടെയും കളകളാരവവും സഹ്യാദ്രിയുടെ ഗാംഭീര്യവും പച്ചപ്പും വന്യതയും എന്നും ഉണ്ടാകട്ടെ.

നമ്മുടെ ഉൾത്തടങ്ങളിൽ ഇവയൊന്നും ഇല്ലെങ്കിൽ നമ്മളില്ല, നമ്മുടെ ദേശമില്ല.

സിതാര പദ്മനാഭൻ
{{{ക്ലാസ്സ്}}} ജി എച്ച് എച്ച് എസ് രാജാക്കാട്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത