തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

22:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24574 (സംവാദം | സംഭാവനകൾ) (' <big>ഡയറിക്കുറിപ്പ്</bi...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                      ഡയറിക്കുറിപ്പ്
                                                                  04/04/2020 saturday

എന്റെ അഞ്ചാം ക്ലാസ്സിലെ അവസാനനാളുകൾ.പരീക്ഷകൾക്ക് ഇനി ദിവസങ്ങൾ മാത്രം.പെട്ടെന്നാണ് ടീച്ചർ വന്ന് സ്കൂൾ അടക്കുന്ന കാര്യം പറയുന്നത്.ലോകം മുഴുവൻ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഒരു രോഗാണു നമ്മുടെ നാട്ടിൽ എത്തിയെന്നും രക്ഷപ്പെടാൻ ഒരേഒരു മാർഗം പുറത്തിറങ്ങാതെ ഇരിക്കുകയാണ് എന്നും ടീച്ചർ പറഞ്ഞു. കോവിഡ് 19 എന്നാണത്രെ ആ രോഗാണുവിന്റെ പേര് . ചൈനയിൽ നിരവധി പേർ മരിക്കുന്നു .വുഹാൻ എന്ന സ്ഥലത്താണ് അത്രേ ഈ വൈറസിന്റെ ആക്രമണം തുടങ്ങിയത് അവിടെ ഒരു ചന്തയിലെ മീൻ വിൽപ്പനക്കാരിക്ക് ആണത്റേ ആദ്യം രോഗം വന്നത് . പഠിക്കാൻ പോയിരുന്ന നിരവധി വിദ്യാർഥികൾ നമ്മുടെ നാട്ടിലേക്ക് തിരിച്ചു വന്നതായും അവരൊക്കെ നിരീക്ഷണത്തിലായതായി ടിവിയിലും പത്രങ്ങളിലും പറയുന്നു.വൈറസ് ഇപ്പോൾ മിക്കവാറും രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു പലരാജ്യങ്ങളിലും ആളുകൾ കൂട്ടത്തോടെ മരണപ്പെടുന്നു. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രോഗപ്രതിരോധത്തിന് നടപടികൾ രൂക്ഷമാക്കി തുടങ്ങി. ഒരു കാര്യം ഞാൻ ഉറപ്പിച്ചു. മനുഷ്യന്റെ സന്തോഷത്തി ന്റെമെഴുകുതിരികൾ ഈ ഭീകരൻ ഊതി അണച്ചുകഴിഞ്ഞു.സന്തോഷത്തോടെയുള്ള ഒരു അവധിക്കാലം ഇനി പ്രതീക്ഷ മാത്രം പറമ്പുകളിൽ ഓടി നടക്കാനോ കണ്ണിമാങ്ങകൾക്ക് കല്ലെറിയാനോ അച്ഛന്റെയും അമ്മയുടെയും നടുവിലിരുന്ന് സിനിമ കാണാനോ പറ്റില്ല. കൊറോണ വിഴുങ്ങി കളഞ്ഞത് എന്റെയും എന്റെ കൂട്ടുകാരുടെയും വേനലവധി സ്വപ്നങ്ങളാണ്. പേടിയോടെ ആണെങ്കിലും കോവിഡിനെ ഞാനൊന്ന് പഠിച്ചു. മണിക്കൂറുകൾ മാത്രം ആയുസ്സ് . സോപ്പ് വെള്ളം തട്ടിയാൽ അപ്പോൾ ചാവും. ലോഹങ്ങളിൽ ഇത് ഇരുന്നാൽ കുറച്ചുകൂടി ആയുസ്സ് കൂടും.12 മണിക്കൂറിനുള്ളിൽ ആളുകൾ അടുത്ത് ഇടപഴകുമ്പോൾ നാടുമുഴുവൻ പടർന്നു കയറും. ഇവനെ തോൽപ്പിക്കാൻ രാജ്യം പൂട്ടിയിടാൻ പ്രധാനമന്ത്രി തീരുമാനിച്ചത് അതു കൊണ്ടാണ് . നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കോവിഡി നെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ് . എല്ലാദിവസവും പത്രം വരുമ്പോൾ ഞാൻ നമ്മുടെ ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ഓർക്കും. നമുക്കായി രാവും പകലും കഷ്ടപ്പെടുന്നവർ,കൈകൂപ്പി നമിക്കാം നമുക്കീ മനുഷ്യ ജീവികളെ.അല്ലെങ്കിൽ അഭിമാനത്തോടെ അവർക്കായി നൽകാൻ നെഞ്ചിൽ തൊട്ട് ഒരു സല്യൂട്ട് . ഈ കൊറോണ കാലത്ത് ഞാൻ അച്ഛനെയും അമ്മയേയും ഒക്കെ സഹായിക്കാറുണ്ട് . പറമ്പ് എല്ലാം അടിച്ചു വൃത്തിയാക്കി തീയിട്ടു. ചകിരി കൊണ്ട് പുകച്ചു. കൊച്ചു പാത്രങ്ങളിൽ വെള്ളം നിറച്ച് കുഞ്ഞിക്കിളികൾക്ക് വിരുന്നൊരുക്കി. അമ്മ എനിക്ക് കൊച്ചു കൊച്ചു പാചകവിദ്യകൾ പഠിപ്പിച്ചു തരാറുണ്ട് . ചായ ഉണ്ടാക്കാനും ചെറിയ കറികൾ ഉണ്ടാക്കാനും എനിക്ക് ഇപ്പോൾ അറിയാം. എന്റെ ക്ലാസ് ടീച്ചറുടെ നിർദ്ദേശത്താൽ കൊറോണയെപ്പറ്റി ന്യൂസ് എഴുതാറുണ്ട് . ചുമർ പത്രിക ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് . വായിക്കാനും ഞാനിപ്പോൾ സമയം കണ്ടെത്തുന്നു. അങ്ങനെ തോൽക്കാൻ പാടില്ല നമ്മൾ. ഈ കൊറോണ കാലവും കഴിഞ്ഞു പോകും. കളിക്കാൻ കൂട്ടുകാർ ഇല്ലാത്ത വിരുന്നുകാർ ഇല്ലാത്ത ഒട്ടും രസം ഇല്ലാത്ത ഈ വേനലവധിക്കാലം. പക്ഷേ ഞാൻ ഈ കാലത്തെ എന്നും മനസ്സിൽ സൂക്ഷിക്കും. പ്രളയത്തെ അതിജീവിച്ചതുപോലെ എല്ലാ ദുരന്തങ്ങളും അവസാനിക്കുന്ന ഒരു ദിവസം ഇനി വരുന്ന ഉണ്ണികൾക്ക് പറഞ്ഞു കൊടുക്കാനുള്ള കഥയായി ഞാനിത് മാറ്റും. പണ്ട് പണ്ട് ഞാൻ തിരുമംഗലം സ്കൂളിലെ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോകോവിഡ് വന്നതും സ്കൂൾ അടച്ചതും പരീക്ഷകൾ ഇല്ലാതായതും ആളുകൾ പുറത്തിറങ്ങാത്തതും ഒക്കെ.’’

മഹാദേവ് തോട്ടപ്പുള്ളി
5A [[|തിരുമംഗലം യൂ പി സ്കൂൾ ഏങ്ങണ്ടിയൂർ]]
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020