ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ വാക

22:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devidurgathalavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വാക <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാക

പുനർജന്മത്തിൽ നമുക്ക്
രണ്ട് വാകകളാകണം ..
ഋതുക്കളിൽ ഒന്നിച്ചു തളിർത്തു
മൊട്ടായി ...പൂവായി...കായായി ...
പുതുവസന്തം തീർക്കണം .

വേരുകളോരോ കുടുംബമായി ,
കൂടുമ്പോൾ ഇമ്പമായി മാറണം .
മഞ്ഞയും ചുവപ്പും ഇടകലർന്ന
പൂക്കൾ കൊണ്ട് പൂങ്കാവനം തീർക്കണം..

കാറ്റിന്റെ തലോടൽ ചുംബനമായി
മാറുമ്പോൾ നാം നിർവൃതിയായി ഉലയണം ..
ഇലപൊഴിഞ്ഞു ഭൂമിക്കു മെത്തയായി
ദാഹജലത്തെ നൽകണം ..
ഓർമ്മകൾ വാചാലമാകുമ്പോൾ
കേട്ടുകേട്ട് കാലങ്ങൾ നമുക്ക് താണ്ടിടം...
 

ആദ്യ എസ്‌
5 b ഡി വി വി എച് എസ്‌ എസ്‌ തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത