ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/ഇരുളിന്റെ പ്രണയം

22:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LITTLE THOMAS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇരുളിന്റെ പ്രണയം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുളിന്റെ പ്രണയം

നക്ഷത്രങ്ങൾ രാത്രി ആകാൻ കാക്കുന്നത് എന്തിനെന്നോ
ആരുമറിയാതെ അവിടെ നൂറ്റാണ്ടുകളായി നടക്കുന്ന പ്രണയം കാണാൻ .
ചന്ദ്രൻ രാത്രിയെ പ്രണയിച്ച പോലെ പോലെ ഭൂമിയിൽ മറ്റാരെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് അറിയില്ല.
ഒരുപക്ഷേ ഉണ്ടാകാം.
ആരുമറിയാതെ നിശബ്ദമായി ...... തന്റേതല്ലാത്ത കാരണത്താൽ പിരിയേണ്ടി വന്നവർ ...
തന്റെ മടിത്തട്ടിൽ കിടത്തി മന്ദമാരുതന്റെ താരാട്ടിനൊപ്പം തലോടി, ചന്ദ്രനെ ഉറക്കുന്ന നിശീഥിനി....
എങ്കിലും അവർക്കും പറയാൻ ഉണ്ടാകില്ലേ ഒത്തിരി വിരഹ വേദനകൾ
പുലരിയിൽ തന്റെ സഖിയുടെ പിണക്കം മാറ്റാനായി എത്തുന്ന സൂര്യൻ
ചന്ദ്രനെയും രാവിനെയും തമ്മിൽ വേർപിരിക്കുന്നു.
എങ്കിലും ഇനിയും കാണാൻ കഴിയുമെന്ന വിശ്വാസത്തിൽ അവർ കണ്ണീർ പൊഴിച്ച് മൗനമായി പിരിയുന്നു ...
ഈ കൊറോണക്കാലത്തിനുശേഷം
ഇനിയും ആർദ്രതയോടെ ഒന്നുചേരാൻ.......

തീർത്ഥ സന്തോഷ്
ജി.എച്ച്.എസ് മണീട്
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത