ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ഒരുമയുടെ കരുത്ത്

20:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39414 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയുടെ കരുത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയുടെ കരുത്ത്

മാനം മുട്ടുന്ന മലകളും സസ്യലതാതികളും നിറഞ്ഞ മയിലാടുംകുന്ന്.പൂമരങ്ങളും പൂഞ്ചോലകളും കിന്നാരം പറയുന്ന ഈ കാട്ടിലാണ് ഉറ്റചങ്ങാതിമാരായ കേശികൻ സിംഹവും ശതദ്രു പുലിയും താമസിച്ചിരുന്നത്. നല്ല ആരോഗ്യ ശീലങ്ങൾക്കുടമയായിരുന്ന ശരദ്യു തന്നെയായിരുന്നു കാട്ടിലെ ആരോഗ്യമന്ത്രി. കുട്ടിക്കാലം മുതൽ തൻെറ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്ന ശതദ്രു മന്ത്രിയായപ്പോഴും ശുചിത്വത്തിൻെറ കാര്യത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ രാജാവായ കേശികനാകട്ടെ ശതദ്രുവിൻെറ വാക്കുകൾക്ക് യാതൊരു വിലയും കൊടുത്തില്ല. വലിച്ചെറിഞ്ഞ ഭക്ഷണത്തിൻെര അവശിഷ്ടങ്ങളും ചപ്പുചവറുകളും നിറഞ്ഞ കേശുവിൻെ ഗുഹാപരിസരത്തേക്ക് ദുർഗന്ധം മൂലംഒരു ജീവി പോലും എത്താതായി.

        ഒരു ദിവസം കാട്ടിലെ മൃഗങ്ങളെല്ലാം ശതദ്രുവിൻെറ ഗുഹയിലെത്തി. “ എന്താണ് രാവിലെ എല്ലാവരും കൂടി?”.  കു‍‍ഞ്ഞിതത്ത മുന്നോട്ടു വന്നു  "ആറ്റിനക്കരയുള്ള  ഗ്രാമത്തിൽ ഏതോ രോഗം പടർന്ന് പിടിച്ചിരിക്കുന്നു.ആരും വീടിന് പുറത്തേക്കിറങ്ങുന്നില്ല.പകർച്ചവ്യാധിയാണ്".  “ആരും തന്നെ ഭയപ്പെടേണ്ട.നമ്മുടെ കാടും പരിസരവും ശുചിത്വമുള്ളതാണ്.അതിനാൽ  ഈ കാട്ടിലേക്ക് ഒരു രോഗവുംവരില്ല.ആരും കാടു വിട്ടു പുറത്തു പോകരുത്.എല്ലാവരും ധൈര്യമായി ഇരിക്കൂ",ശതദ്രു എല്ലാവരെയും സമാധാനിപ്പിച്ചു. “പക്ഷെ പ്രഭോ;നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ? കേശിക രാജാവിൻെറ ഗുഹയുടെ സമീപത്തു കൂടി  മൂക്കു പൊത്തി മാത്രമേ  നടക്കാൻ പറ്റു.പ്രഭോ: ഈ ഒരാൾ മതിയല്ലോ രോഗം പകർത്താൻ?.അങ്ങിതിനൊരു  പരിഹാരം കണ്ടേ പറ്റൂ.”മൃഗങ്ങൾ ഒറ്റ സ്വരത്തിൽ പറ‍ഞ്ഞു."ശരി ആരും വിഷമിക്കണ്ട .സിംഹരാജനെ കണ്ട് ഞാനിതിനൊരു  പരിഹാരമുണ്ടാക്കാം.”
      ശതദ്രു അതിരാവിലെ തന്നെ കേശികനെ  കാണാനായി  ഗുഹയിലേക്ക് തിരിച്ചു.ദൂരെ  എത്തിയപ്പേളെ ചീഞ്ഞ മണം അവൻെറ മൂക്കിലേക്ക് തുളച്ചു കയറി.മൂക്കു പൊത്തി കേശു ഗുഹയുടെ സമീപത്തെത്തി. ചുറ്റും ചപ്പു ചവറവുകളും  മാംസാവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന ഗുഹക്കുള്ളിൽ ഇതൊന്നും വകവയ്ക്കാതെ കേശികൻ സുഖമായി ഉറങ്ങുന്നു. അവൻ കേശികനെ വിളിച്ചുണർത്തി."എന്താ കേശികാ ഇത്? ഈ ഗുഹയുടെ പരിസരം ആകെ വൃത്തികേടാണല്ലോ? എന്താ നീ ഈ പരിസരം വൃത്തിയാക്കാത്തത്? ശുചിത്വമില്ലാത്ത പരിസരം രോഗത്തിന് കാരണമാകും.രാജാവായ നീയല്ലേ എല്ലാവർക്കും മാതൃകയാകേണ്ടത്.”ശതദ്രുവിൻെറ  വാക്കുകൾ കേശുവിനെ  ചൊടിപ്പിച്ചു."നീ എൻെറ കാര്യം  നോക്കണ്ട.ഞാൻ കാട്ടിലെ രാജാവാണ്.എനിക്ക് ഇഷ്ടമുള്ളതു പോലെ  ‍ഞാൻ ജീവിക്കും.നീ നിൻെറ കാര്യം നോക്ക്”.അവർ തമ്മിൽ പിണങ്ങി.ശതദ്രുവിന് ആകെ സങ്കടമായി. അവൻ തൻെര ഗുഹയിലേക്ക് മടങ്ങി.


      ദിവസങ്ങൾ കഴിഞ്ഞു.കാട്ടിലെ മൃഗങ്ങളെല്ലാം ശതദ്രുവിൻെറ വാക്കുകേട്ട് കാട്ടിൽ തന്നെ കഴിഞ്ഞ് കൂടി.ഒരു ദിവസം കേശുവിൻെറ ഭൃത്യനായ ജംബുക്കുറുക്കൻ  ശതദ്രുവിനെ തേടിയെത്തി.എന്താ ജംബൂ അതി രാവിലെ തന്നെ ? അയ്യോ നമ്മുടെ കേശിക രാജാവ് രണ്ടുദിവസമായി എഴുന്നേറ്റിട്ട്.രക്ഷിക്കാൻ ഉടനെ എന്തെങ്കിലും ചെയ്യണം. ഇത് കേട്ട ഉടനെ ശതദ്രു മൂങ്ങ വൈദ്യനെ  വിളിക്കാൻ കിങ്ങിണിക്കാട്ടിലാക്കോടി.ഒട്ടും വൈകാതെ അവൻ മൂങ്ങ വൈദ്യനുമായി  കേശുവിൻെറ ഗുഹയിൽ എത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഒന്നനങ്ങാൻ പോലും കഴിയാതെ കിടന്ന കേശുവിനെ മൂങ്ങ

വൈദ്യൻ പരിശോധിച്ചു മരുന്നു കൊടുത്തു. “വൃത്തിഹീനമായ ഈ ചുറ്റുപാടാണ് അങ്ങക്ക് രോഗം ഉണ്ടാക്കിയത് .വീടും പരിസരവും വൃത്തിയാക്കുകയും നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കുകയും ചെയ്താൽ ഏത് രോഗത്തെയും നമുക്ക് ചെറുത്ത് നിർത്താൻ കഴിയും.”ശതദ്രുവും ജംബുകനും കൂടി കേശികൻെറ ഗുഹയും പരിസരവും വൃത്തിയാക്കി.കേശികന് തൻെറ തെറ്റ് മനസ്സിലായി.അവൻ ശതദ്രുവിനോട് ക്ഷമ ചോദിച്ചു.രോഗം ഭേദമായ കേശികൻ കാട്ടിലെ മ‍ൃഗങ്ങളെ വിളിച്ചുകൂട്ടി "ശുചിത്വമാണ് മഹത്വം "എന്ന സന്ദേശം അറിയിക്കുകയും കാടിനെ രോഗത്തിൽ നിന്നും അകറ്റി നിർത്താൻ ഒറ്റക്കെട്ടായി നിന്ന ശതദ്രുവിനെയും മൃഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.

ആദിദേവ്.എ
3 A ഗവ.എൽ.പി.എസ്.മീനം
കുുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ