കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി അമ്മയാണ്

19:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിപാലിക്കാം സ്ഥിതിമാറാതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിപാലിക്കാം സ്ഥിതിമാറാതിരിക്കാൻ


രിസ്ഥിതി അമ്മയാണ്, നമ്മുടെ ചുറ്റുമുള്ള എല്ലാം കൂടി ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. ഭംഗിയാർന്ന പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീല ആകാശം, ഭൂമി, നദികൾ, കടൽ, വനങ്ങൾ, വായു, താഴ്#വരകൾ, മലകൾ ഇവയൊക്കെ കൂടിചേർന്നതാണ് പരിസ്ഥിതി.ഇന്നത്തെ മനുഷ്യർ എല്ലാ വിധത്തിലും പരിസ്ഥിതിയെ ചൂഷണം ചെയ്ത് കൊണ്ട് നശിപ്പിക്കുകയാണ്. പരിസ്ഥിതിയുടെ നാശം മനുഷ്യന്റെയും കൂടി നാശമാണ്. വായു, മണ്ണ്, ജലം, ശബ്ദം എന്നിങ്ങനെ എല്ലാത്തിനെയും മലിനപ്പെടുത്തുന്നു. പരിസ്ഥിതി നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക്. മണ്ണിനേയും വായുവിനേയും ഒരേ പോലെ നശിപ്പിച്ച് കളയാൻ കഴിവുള്ള വില്ലനാണ് പ്ലാസ്റ്റിക്. അതിന്റെ ഉപയോഗം നമ്മൾ തടയുക തന്നെ വേണം. മണ്ണിൽ ലയിച്ച് ചേരാത്ത വസ്തുവാണ് പ്ലാസ്റ്റിക്. കത്തിച്ച് കളയുന്നതോടൂകൂടി വായുവിനെ നല്ലതോതിൽ മലിനപ്പെടുത്തുന്നു. പ്ലാസ്റ്റിക് കത്തിക്കുന്ന പുക അന്തരീക്ഷത്തെ മൊത്തത്തിൽ മലിനപ്പെടുത്തുന്നതിനോടൊപ്പം മനുഷ്യന്റെ ശ്വസനത്തേയും ബാധിക്കുന്നു. കൂടി വരുന്ന വാഹനങ്ങൾ ശബ്ദത്തെയും വായുവിനേയും മലിനപ്പെടുത്തുന്നു. അതുപോലെ തന്നെ മനുഷ്യൻ കെട്ടിപ്പൊക്കുന്ന കെട്ടിങ്ങളും ഇടിച്ചു തകർക്കുന്ന മലകളും നികത്തുന്ന വയലുകളും പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു.പേമാരിയും വെള്ളപ്പൊക്കവും പാർശ്വഫലങ്ങളാവുമ്പോൾ മനുഷ്യൻ മാത്രമല്ല ബലിയാടാവുന്നത്. പരിസ്ഥിതിയുടെ മിത്രങ്ങളായ പക്ഷികളും മൃഗങ്ങളും കൂടിയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചലും വരൾച്ചയുമെല്ലാം ജീവജാലങ്ങളെയും കൊന്നൊടുക്കുന്നു.ജൂൺ 5 ലോകപരിസ്ഥിതിദിനായി ലോകമെമ്പാടും ആചരിക്കുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടി ആസൂത്രണം ചെയ്യാനുമായി ആ ദിവസം ഉപയോഗപ്പെടുത്തുന്നുവെങ്കിലും അതിന്റെ ഗുണങ്ങളൊന്നും തന്നെ പിന്നീട് കാണാറില്ല.പരിസ്ഥിതിയെ മലിനമാക്കുമ്പോൾ അന്തരീക്ഷത്തിലേക്കെത്തുന്ന കാർബൺഡൈ ഓക്‌സൈഡ്, മിഥേൻ, നൈട്രജൻ ഓക്‌സൈഡ്, ക്ലോറോഫ്‌ളൂറോ, കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടികൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാവുന്നു. അത് മൂലം ആഗോള താപനം ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുകയും വനപ്രദേശങ്ങൾ വിസ്തൃതമാക്കുകയും ചെയ്താൽ ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥ സുസ്തിരതയും നമുക്ക് ഉറപ്പാക്കാൻ കഴിയും.നല്ല പരിസ്ഥിതി നമുക്ക് ശുദ്ധവായു പ്രാധാന്യം നൽകുന്നു. എന്നാൽ ഇന്ന് മലിനീകരണം കാരണം ശുദ്ധവായു പോലും അന്യം നിന്ന് പോവുകയാണ്. നാം മലിനപ്പെടുത്തുന്നത് നമുക്ക് മാത്രം അവകാശപ്പെട്ട സ്വത്തല്ല എന്നുള്ള ബോധത്തോട് കൂടിയായിരിക്കണം. വരും തലമുറക്ക് കൂടി അവകാശപ്പെട്ടതാണ്.നമ്മുടെ പൂർവ്വികർ കാത്ത് സൂക്ഷിച്ചത് കൊണ്ടാണ് നമുക്കിന്ന് നല്ല രീതിയിൽ പരിസ്ഥിതിയെ കിട്ടിയത്. അത് പോലെ തന്നെ കാത്ത് സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കോരോർത്തർക്കുമുണ്ട്

ഷിഫ
6th F* കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം