വിങ്ങും മനസ്സാലെ ലോകം മയങ്ങുന്നു എങ്ങും വിഷാദത്തിൻ മൗനം മണക്കുന്നു മണ്ണിലും വിണ്ണിലും വ്യാധി പരക്കുന്നു കണ്ണീരിൻ കടലിൽ ഈ നാടും പതിക്കുന്നു മാരക ദിനം കൊറോണ പരത്തിയ മാരിയിൽ മഹിതലം ഞെട്ടിത്തെറിക്കുന്നു മേനിയഹങ്കാരം കാട്ടി നടന്നൊരു മാനുജൻ ഭേജാറിനു പിടിയിൽ അമരുന്നു