എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക് വളർന്നു വരുന്ന ഭീകരൻ

17:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക്ക് വളർന്നു വരുന്ന ഭീകരൻ

മരണമില്ലാത്ത മരണം വിതയ്ക്കുന്ന ഭീകരൻ പ്ലാസ്റ്റിക്കിന് ഈ വിശേഷണം നല്കുന്നതാകും ഉത്തമം.കത്തിച്ചു കളഞ്ഞാൽ വായു മലിനീരണം, മണ്ണിലെറിഞ്ഞാലോ പരിസ്സ്ഥിതിനാശം. ആധുനികലോത്തിൽ ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നതാണ് പ്ലാസ്റ്റിക്കിന്റെ സംസ്കരണവിഷയം. ഇന്നത്തെലോകത്തു ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ പോലും ഒഴിവാക്കാനാവാത്ത വസ്തുക്കളിൽ ഒന്നായി പ്ലാസ്റ്റിക്ക്മാറിക്കഴിഞ്ഞു. നമ്മുടെകൊച്ചു കേരളത്തിൽ പോലും പ്ലാസ്റ്റിക്കിന്റെ ഉപയാഗത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് ആരെയുംഞെട്ടിപ്പിക്കുന്നതാണ്. പ്രകൃതിയാട് ഇണങ്ങാത്ത,മണ്ണിനാട് ചേരാത്ത ഖരമാലിന്യങ്ങളാണ് പ്ലാസ്റ്റിക്കുകൾ. "അധികമായാൽ അമൃതും വിഷം" എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം പ്ലാസ്റ്റിക്കിന്റെ അമിതമായ ഉത്പാദനവും ഉപയാഗവും ഭൂമിക്ക്തന്നെ ഭീഷണിയായികൊണ്ടിരിക്കു- കയാണ്.എത്രനാൾ വേണമെങ്കിലും അലിഞ്ഞുചേരാതെ മണ്ണിനടിയിൽ കിടക്കുവാൻ പ്ലാസ്റ്റിക്കിനുകഴിയും. പരിസ്ഥിതിനാശത്തിന്റെ വികൃതമുഖമാണ് ഈ ഭീരനിൽ നിറഞ്ഞുകാണുന്നത്. സമസ്തമേഖലകളിലും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സാന്നിധ്യം നമുക്കുാണാനാകും.കാഴ്ചചയിലെ ഭംഗിയും എല്ലാറ്റിനുമുപരി വളരെ കുറഞ്ഞവിലയുമാണ് പ്ലാസ്റ്റിക്കിന്റെ ആകർഷണ ഘടകങ്ങൾ. കട്ടി കുറഞ്ഞ അൻപത് പൈസ കവർ മുതൽ വീട്ടുപരങ്ങൾ ഉൾപ്പെടുന്ന വലിയ സാധനങ്ങൾ വരെ ഇന്ന് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ്. പ്ലാസ്റ്റിക്കിന്റെ ഉപയാഗം പരമാവധി കുറയ്ക്കുക, അലക്ഷ്യമായി പ്ലാസ്റ്റിക്ക് സാധനങ്ങൾ മണ്ണിൽവലിച്ചെറിയാതിരിക്കുക. കാരണം പ്ലാസ്റ്റിക്ക് മണ്ണിനടിയിൽ നശിക്കാതെ കിടക്കുന്നത് നിമിത്തം വൃക്ഷങ്ങളുടെ വേരോട്ടം തടസ്സപ്പെടുന്നു, മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിനെ പ്രതിരാധിക്കുന്നു. തീർച്ചയായും പ്ലാസ്റ്റിക്കിന് പകരംവെക്കാനാകുന്ന പ്രകൃതിദത്തമായ ധാരാളം വസ്തുക്കൾ നമുക്ക്ചുറ്റിലുമുണ്ട്. നിത്യാപയാഗത്തിന് അത്തരം വസ്തുക്കൾ ഉപയാഗിക്കുന്നതാണ് അഭികാമ്യം.

കാർത്തിക്ക്.എസ്.നായർ
5B എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം