സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം:

15:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ശുചിത്വം     <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ശുചിത്വം    

ശുചിത്വം എന്ന വാക്കിന് വളരെയധികം പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നമുക്കറിയാം ലോകം ഇന്ന് കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിലാണ്.ഈ അവസരത്തിൽ ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം നാം കൊടുക്കേണ്ടതാണ്. ശുചിത്വമെന്നാൽ പ്രധാനമായും വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. രണ്ടും പരസ്പര പൂരകങ്ങളാണ്. രോഗ പ്രതിരോധനത്തിന് ഇവ അത്യന്താപേക്ഷിതമാണ്. വ്യക്തി ശുചിത്വമെന്നാൽ നാം ഓരോരുത്തരും പിൻതുടരേണ്ട ചിട്ടയായ ശീലങ്ങളാണ്.ഓരോ വ്യക്തിയും സ്വയം ശുചിത്വമുണ്ടാക്കിയാൽ മാത്രം പോര, മറിച്ച് അവൻ ജീവിക്കുന്ന ചുറ്റുപാടും ശുചിയാക്കേണ്ടതാണ്. അങ്ങനെ ഓരോരുത്തരും അവരുടെ ചുറ്റുപാടുകൾ ശുചിയാക്കിയാൽ നമ്മുടെ സമൂഹവും അതിലൂടെ രാജ്യവും ശുചിത്വത്തോടെ നിലനിൽക്കും.

പാർത്ഥിവ്‌ പരമേശ്വർ A R
5 K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം