ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/മിസ്ററർ കീടാണു
മിസ്റ്റർ കീടാണു
ഒരു ദിവസം ചിന്നുവും ചേട്ടൻ ചന്തുവും അച്ഛനുമമ്മയും കൂടി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ വടകൾ ട്രേയിലാക്കി ഒരു കച്ചവടക്കാരൻ കടന്നു പോയി. വട......വട......വട......! കീടാണുവും ട്രേയിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് അയാൾ ഒരു സീററിൽ വന്നിരുന്ന് എതിർവശത്തിരിക്കുന്ന ആളോടു സംസാരിക്കാൻ തുടങ്ങി. "ചിന്നുവോ"? അവൾ വടയിലേയ്ക്കു നോക്കിയിരിക്കുകയായിരുന്നു. ഇതു കണ്ട കീടാണുവിനു സന്തോഷമായി. "അച്ഛാ, എനിക്കു വട വേണം ചിന്നു വാശി പിടിച്ചു. വേണ്ട.....വേണ്ട.... തുറന്നു വച്ച ഭക്ഷണ സാധനങ്ങളിൽ കീടാണു കാണും. മോൾക്കു വീട്ടിൽ നിന്നുംകൊണ്ടു വന്ന ഭക്ഷണം കഴിക്കാമല്ലോ. അച്ഛൻ പറഞ്ഞു. അമ്മയും ചിന്നുവും വേഗം പോയി കൈകഴുകി. അമ്മ ഭക്ഷണപ്പൊതി അഴിച്ച് ചിന്നുവിനു കൊടുത്തു.അവൾ അത് കഴിക്കാൻ തുടങ്ങി. "ഞം...ഞം...ഞം.... നല്ല രുചി." ചിന്നു പറഞ്ഞു. ഇതു കണ്ട് വടയുടെ മുകളിലിരുന്ന കീടാണു നാണിച്ചു പോയി. അച്ഛൻ പറഞ്ഞതു ശരിയാ തുറന്നു വച്ചിരിക്കുന്ന ആഹാരത്തിൽ കീടാണു കാണും. ഞങ്ങളുടെ ടീച്ചറും ഇതു തന്നെ പറഞ്ഞു തതന്നിട്ടുണ്ട്. ചന്തു പറഞ്ഞു "ഇനി ഞാൻ ഇത്തരം ഭക്ഷണം കഴിക്കാൻ്‍ വാശി പിടിക്കില്ല." ചിന്നുവും പറഞ്ഞു.
|