(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ ഭംഗി
പ്രകൃതിയിലെത്ര പൂക്കളുണ്ടേ
പൂക്കളിലെത്ര തേനുമുണ്ടേ
തേനുണ്ണാനായ് പറന്നു വരുന്ന
പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
മണ്ണിൽ മരത്തിന് വേരുണ്ടേ
ചില്ലകൾ നിറയേ ഇലയുണ്ടേ
ഇലകൾക്കിടയിൽ പഴങ്ങളുമുണ്ടേ
പഴങ്ങൾ തിന്നുന്ന കുരുവികളുമുണ്ടേ
എന്റെ കുരുവികളെ തിരികെ വിളിക്കാം
തിരികെ വിളിക്കാം
മരങ്ങളെ പുഴകളെ തോടുകളെ
പിന്നെ വയലുകളെയും
തെങ്ങും കവുങ്ങും മാവും പ്ലാവും
തിങ്ങും നമ്മുടെ തൊടി തോറും
കേരളമെത്ര മനോഹരമാണെന്നോരോ-
കിളിയും ചൊല്ലുന്നു
ഒരു തൈ നടാം നല്ല നാളേയ്കു വേണ്ടി
നല്ല നാളേയ്കു വേണ്ടി